ജി കാര്‍ത്തികേയനെ കെപിസിസി പ്രസിഡന്റാക്കാന്‍ ധാരണ

ജി കാര്‍ത്തികേയനെ പുതിയ കെപിസിസി പ്രസിഡന്റായി നിയമിക്കാന്‍ ധാരണ. തീരുമാനം സംബന്ധിച്ച് സംസ്ഥാനത്തെ നേതാക്കളുമായി ഹൈക്കമാന്‍ഡ് ആശയമവിനിമയം പൂര്‍ത്തിയാക്കി. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഡല്‍ഹിയിലെത്തിയ ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.
രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായതോടെയാണ് ഹൈക്കമാന്‍ഡ് പുതിയ കെപിസിസി പ്രസിഡന്റിനെ നിയമിക്കാന്‍ തീരുമാനിച്ചത്. വി എം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, വി ഡി സതീശന്‍, കെ സുധാകരന്‍ തുടങ്ങിയവരുടെ പേരുകളാണ് ആദ്യഘട്ടത്തില്‍ ഉയര്‍ന്നുകേട്ടത്.
വി എം സുധീരനെ പ്രസിഡന്റാക്കണമെന്ന് ടി എന്‍ പ്രതാപന്‍ എം.എല്‍.എ. സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, എ.കെ.ആന്റണി എന്നിവര്‍ക്ക് കത്തയച്ചിരുന്നു. മലബാറില്‍ നിന്ന് ഒരു പ്രസിഡന്റ് വേണമെന്ന് മുല്ലപ്പള്ളി പരസ്യമായി പറഞ്ഞിരുന്നു. എന്നാല്‍ കാര്‍ത്തികേയനെ പ്രസിഡന്റാക്കാനാണ് ഹൈക്കമാന്റ് തലത്തില്‍ ധാരണയായത്.
https://www.facebook.com/Malayalivartha