സ്വകാര്യ ഹോട്ടലിന് ബാര്‍ ലൈസന്‍സ്; സി.പി.എമ്മില്‍ പൊട്ടിത്തെറി

സ്വകാര്യ ഹോട്ടലിന് ബാര്‍ ലൈസന്‍സ് അനുമതി നല്‍കുന്നത് സംബന്ധിച്ച് സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഏര്‍പെടുത്തിയ അന്വേഷണ കമ്മീഷന്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി. ഇന്നലെ രാവിലെ മുതല്‍ വൈകുന്നേരം വരെ നെടുമങ്ങാട് ഏരിയ കമ്മിറ്റി ഓഫീസിലായിരുന്നു കമ്മീഷന്‍ അംഗങ്ങളായ വി. ശിവന്‍കുട്ടി എം.എല്‍.എ, വി.കെ മധു എന്നിവര്‍ തെളിവെടുപ്പ് നടത്തിയത്. നഗരസഭാപരിധിയിലെ നെടുമങ്ങാട് പഴകുറ്റി, പൂവത്തൂര്‍ ലോക്കല്‍ കമ്മിറ്റികള്‍ ക്രമത്തിലായിരുന്നു മൊഴിരേഖപ്പെടുത്തിയത്. ഓരോ ലോക്കല്‍ കമ്മിറ്റികള്‍ ഒരുമിച്ചും കമ്മിറ്റി അംഗങ്ങളല്ലാത്ത കൗണ്‍സിലര്‍മാര്‍ ഒറ്റയ്ക്കും മൊഴി നല്‍കി. കഴിഞ്ഞ ആഴ്ചയില്‍ നടന്ന കൗണ്‍സില്‍ യോഗത്തില്‍ നെടുമങ്ങാട് സൂര്യ റോഡിലെ ഫോര്‍സ്റ്റാര്‍ പദവിയുള്ള ഹോട്ടലിന് ബിയര്‍ പാര്‍ലര്‍ ലൈസന്‍സ് അനുമതി ചര്‍ച്ചയില്‍ സി.പി.എം ജില്ലാ കമ്മിറ്റി നിര്‍ദേശം ലംഘിച്ച് എതിര്‍പ്പ് പ്രകടിപ്പിച്ച ഒമ്പത് കൗണ്‍സിലര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു കമ്മീഷന്‍ തെളിവെടുപ്പ്. പഴകുറ്റി, പൂവത്തൂര്‍ എല്‍.സി കമ്മിറ്റി പൂര്‍ണമായും നെടുമങ്ങാട് കമ്മിറ്റിയിലെ പകുതിയോളം പേരും ഏരിയ കമ്മിറ്റിയിലെ ഭൂരിഭാഗം പേരും അനുമതിയെ എതിര്‍ത്ത് മൊഴി നല്‍കിയെന്നാണ് അറിയുന്നത്. ഭൂരിഭാഗം പാര്‍ട്ടി അംഗങ്ങളുടെയും പ്രവര്‍ത്തകരുടെയും എതിര്‍പ്പ് അവഗണിച്ച് ജില്ലാ കമ്മിറ്റി ഇത്രയധികം താല്‍പര്യമെടുക്കുന്നതിനെ തെളിവെടുപ്പില്‍ പങ്കെടുത്തവര്‍ ചോദ്യം ചെയ്തുവെങ്കിലും കമ്മീഷനംഗങ്ങള്‍ ഒന്നും പ്രതികരിച്ചില്ലെന്നറിയുന്നു. സ്വകാര്യ ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് വിഷയത്തില്‍ ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തെ ശക്തിയായി എതിര്‍ത്ത് മുന്നോട്ടുപോകാനാണ് നെടുമങ്ങാട് സി.പി.എം നേതാക്കളുടെ തീരുമാനം. ഇത് സി.പി.എമ്മില്‍ കടുത്ത ചേരിപ്പോരിനും നഗരസഭ അധികാരം നഷ്ടപ്പെടുന്ന സ്ഥിതിയിലേക്കുമെത്തുമെന്നാണ് അറിയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha