രാഹുലിനെ ഔട്ടാക്കാന്‍ കോണ്‍ഗ്രസിലെ വയസന്‍ ടീം

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുന്നത് തടയാന്‍ ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ കോര്‍ ഗ്രൂപ്പ് ? സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കൂട്ടില്ലെന്ന കേന്ദ്രമന്ത്രി വീരപ്പമൊയ്‌ലിയുടെ പ്രസ്‌താവന ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പടിവാതുക്കലെത്തിയപ്പോള്‍ ഗ്യാസ് സിലിണ്ടറിന്റെ വില 230 രൂപ വര്‍ദ്ധിപ്പിച്ചതും ഇത്തരമൊരു നീക്കത്തിന്റെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ആദ്യം മുന്നോട്ടു വച്ചത് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാണ്.
പാചകവാതക വില കുറയ്‌ക്കണമെന്നും സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കൂട്ടണമെന്നും കേന്ദ്രമന്ത്രി വേണുഗോപാല്‍ പ്രധാനമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇത്തരം നിര്‍ദ്ദേശങ്ങളൊന്നും തന്റെ മുമ്പിലില്ലെന്ന് കൊച്ചിയില്‍ വീരപ്പ മൊയ്‌ലി പറഞ്ഞത്. വേണുഗോപാലിന്റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയത് തിരുവനന്തപുരത്ത് വച്ചാണ്.
പാചകവാതകത്തിന്റെ വില വര്‍ദ്ധനവ് സാധാരണക്കാരെയാണ് ദോഷകരമായി ബാധിക്കുന്നത്. കോണ്‍ഗ്രസിന്റെ ഇമേജ് തകര്‍ത്ത സംഭവമായിരുന്നു ഇത്. ഗ്യാസ് വില വര്‍ദ്ധനവിന് പിന്നാലെ പെട്രോളിയത്തിന്റെയും ഡീസലിന്റേയും വില വര്‍ദ്ധിപ്പിച്ചു. ഇതെല്ലാം ഏപ്രിലില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെയാവും ബാധിക്കുക. രാഹുല്‍ ഗാന്ധിയുടെ സാധ്യതയായിരിക്കും ഇല്ലാതാക്കുക.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളാണ് രാഹുലിനെതിരെ ഉപജാപം നടത്തുന്നത്. രാഹുലിന്റെ സമീപകാല നീക്കങ്ങള്‍ സാധാരണക്കാരോട് അടുപ്പം പുലര്‍ത്തുന്നതും അഴിമതിക്ക് തടയിടുന്നതുമായിരുന്നു. രാഹുല്‍ പ്രധാനമന്ത്രിയായാല്‍ പഴയ തലമുറയിലെ നേതാക്കളുടെ സാധ്യതകള്‍ക്ക് മങ്ങലേല്‌ക്കുമെന്ന് സൂചനയുണ്ട്. പുതിയ ടീമിനെ ഇറക്കിയായിരിക്കും രാഹുല്‍ കളിക്കുക. ഇതെല്ലാം കോണ്‍ഗ്രസിലെ 'വയസന്‍ ടീമിനെ ' അലട്ടുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha