ട്രെയിനുകളില്‍ സ്‌ത്രീസുരക്ഷ ഉറപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി

ട്രെയിനിലും റെയില്‍വേസ്റ്റേഷനുകളിലും സ്‌ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. നിയമസഭയിലെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
വനിതാ കംപാര്‍ട്ട്‌മെന്റ് ടെയിനിന്റെ മദ്ധ്യഭാഗത്തായി സ്ഥാപിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തും. അതോടൊപ്പം സിസിടിവി കംപാര്‍ട്ട്‌മെന്റില്‍ സ്ഥാപിക്കാനും ആലോചിക്കുന്നുണ്ട്. വനിതാ കംപാര്‍ട്ട്‌മെന്റില്‍ ആയുധമേന്തിയ വനിതാ സുരക്ഷ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനായി ശുപാര്‍ശ ചെയ്‌തിട്ടുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കി.
ടെയിനില്‍ സ്‌ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്രസഹായം പരിമിതമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല വിമര്‍ശിച്ചു. ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha