മുല്ലപ്പളളി ഔട്ട്, പകരം വീരേന്ദ്രകുമാര്‍

വടകര പാര്‍ലമെന്റ് സീറ്റില്‍ നിന്നും കേന്ദ്രമന്ത്രി മുല്ലപ്പളളി രാമചന്ദ്രന്‍ ഔട്ട്. സീറ്റ് എം.പി. വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിക്ക് നല്‍കാന്‍ ഏകദേശ ധാരണയായി. ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ ഇറക്കി കളിക്കാനാണ് വീരേന്ദ്രകുമാറിന്റെ പരിപാടി. പി. സതീദേവി തന്നെയായിരിക്കും സി.പി.എം.സ്ഥാനാര്‍ത്ഥി. എന്നാല്‍ റ്റി.പി. ചന്ദ്രശേഖരന്റെ ഓര്‍മ്മകള്‍ നിറഞ്ഞു നില്‍ക്കുന്ന വടകരയില്‍ സി.പി.എമ്മിന്റെ അവസ്ഥ പരുങ്ങലിലാണ്.
വീരേന്ദ്രകുമാര്‍ വടകര മത്സരിക്കണമെന്നാണ് അണികളുടെ ആവശ്യം. യു.ഡി.എഫിലും വീരേന്ദ്രകുമാര്‍ വരുന്നതിനോടാണ് താല്‌പര്യം. വീരേന്ദ്രകുമാര്‍ ജയിക്കുകയും കേന്ദ്രത്തില്‍ യു.ഡി.എഫ് അധികാരത്തിലെത്തുകയും ചെയ്‌താല്‍ വീരേന്ദ്രകുമാര്‍ കേന്ദ്രമന്ത്രിയാവും. നേരത്തെ കേന്ദ്ര ധനസഹമന്ത്രിയായിരുന്നു വീരേന്ദ്രകുമാര്‍. അദ്ദേഹത്തിന് സ്ഥാനാര്‍ത്ഥിത്വം നല്‍കാന്‍ മാതൃഭൂമിയുടെ പിന്തുണയുണ്ട്.
ഉമ്മന്‍ചാണ്ടിയും രമേശും തമ്മില്‍ വീരേന്ദ്രകുമാര്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തി കഴിഞ്ഞു. വീരേന്ദ്രകുമാറിന് സീറ്റ് നല്‍കാന്‍ തീരുമാനിച്ചാല്‍ മുല്ലപ്പള്ളി മാറി നില്‍ക്കും. മുല്ലപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നല്‍കുന്ന കാര്യവും പരിഗണനയിലുണ്ട്. ഒരിക്കല്‍കൂടി വടകരയില്‍ നിന്നും ജയിക്കാനാവുമോ എന്ന ഭയം മുല്ലപ്പള്ളിക്കുണ്ട്. വീരേന്ദ്രകുമാറിനെ പിണക്കി മത്സരിച്ചാല്‍ മാതൃഭൂമി വഴിയുണ്ടാകുന്ന എതിര്‍പ്പിനെ നേരിടാന്‍ തനിക്ക് കഴിയില്ലെന്നും മുല്ലപ്പള്ളി വിശ്വസിക്കുന്നു.
റ്റി.പി ചന്ദ്രശേഖന്റെ അനുയായികള്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നത് ഉറപ്പാണ്. സ്ഥാനാര്‍ത്ഥി ജയിച്ചില്ലെങ്കിലും സി.പി.എമ്മിനെ തോല്‍പ്പിക്കും. സി.പി.എം കോട്ടയിലുണ്ടാക്കുന്ന വിള്ളല്‍ യു.ഡി.എഫിനെയായിരിക്കും സഹായിക്കുക. വീരേന്ദ്രകുമാറിനെ ഒപ്പം നിര്‍ത്തേണ്ടത് യു.ഡി.എഫ്. സര്‍ക്കാരിന്റെ ആവശ്യം കൂടിയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha