കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട് : ഏഴ് എംഎല്‍എമാര്‍ സത്യാഗ്രഹം തുടങ്ങി

പശ്ചിമഘട്ടസംരക്ഷണവുമായി ബന്ധപ്പെട്ട കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മലയോരമേഖലയില്‍ നിന്നുള്ള 7 എം എല്‍ എമാര്‍ നിയമസഭയ്‌ക്ക് മുന്നില്‍ സത്യാഗ്രഹം ആരംഭിച്ചു.
നേരത്തേ കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ സംബന്ധിച്ച അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.സഭ പിരിയുന്നത് വരെയാണ് സത്യാഗ്രഹം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ വ്യക്തമാക്കി.
സി.പി.എമ്മില്‍ നിന്ന് കെ.കെ. ജയചന്ദ്രനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും ഇത് സംബന്ധിച്ച ചര്‍ച്ച നിയമസഭയില്‍ നടത്തുന്നതിനുള്ള സമയം പിന്നീട് നിശ്ചയിക്കാമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഗ്രീന്‍ ട്രൈബ്യൂണലില്‍ കേരളം മികച്ച അഭിഭാഷകരെ നിയോഗിച്ചിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം കേട്ട ശേഷം മാത്രമേ കേന്ദ്രം അന്തിമവിജ്ഞാപനം പുറപ്പെടുവിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha