ഗൗരിയമ്മയുടെ വഴി മുടങ്ങി? പിണറായി വിജയന് ഓര്‍മ്മക്കുറവ്, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ വിളിച്ചത് തോമസ് ഐസക്

യുഡിഎഫില്‍ നിന്നും ഇറങ്ങാന്‍ ശ്രമിക്കുകയും ചെയ്‌തു എല്‍ഡിഎഫില്‍ എത്തിയതുമില്ല എന്ന പോലെയായി ഗൗരിയമ്മയുടെ അവസ്ഥ. സിപിഎമ്മിലേക്ക് ഗൗരിയമ്മ ഉടന്‍ എത്തുമെന്ന വാര്‍ത്തകള്‍ക്ക് താത്‌കാലിക വിരാമം ഇട്ട്‌കൊണ്ട് പുതിയ വിവാദം ശക്തിപ്പെടുന്നു. ഇത്തവണ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെപ്പോലും ശക്തമായി ഗൗരിയമ്മ വിമര്‍ശിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ ക്ഷണിച്ചിട്ടില്ലെന്ന പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കാണ് ഗൗരിയമ്മയുടെ മറുപടി. ചര്‍ച്ച നടത്തിയത് തോമസ് ഐസക്കുമായിട്ടാണെന്നും മുഖ്യമന്ത്രിയാകാന്‍ തന്നെ ക്ഷണിച്ചിട്ടില്ലെന്ന പറയുന്ന പിണറായി വിജയന് ഓര്‍മ്മക്കുറവുണ്ടെന്നും ഗൗരിയമ്മ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ തന്നെയാണ് ക്ഷണിച്ചതെന്നും ഗൗരിമ്മ വ്യക്തമാക്കി. തോമസ് ഐസക്കുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടില്ല.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ എല്‍ഡിഎഫ് ക്ഷണിച്ചെന്ന് ഗൗരിയമ്മ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. തന്നെ പുറത്താക്കിയത് എന്തിനെന്ന് ആദ്യം വിശദീകരിക്കണമെന്ന മറുപടിയാണ് ഇതിന് നല്‍കിയതെന്നും അവര്‍ പറഞ്ഞിരുന്നു. വി എസ് അച്യുതാനന്ദനെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആദ്യം പരിഗണിച്ചത് തന്നെയാണെന്നാണ് ഗൗരിയമ്മ വെളിപ്പെടുത്തിയത്.
ഇടത് മുന്നണിയിലേക്ക് തിരികെ വരുന്നത് സംബന്ധിച്ച് പിണറായി വിജയന്‍ ദല്ലാള്‍ മുഖേന ചര്‍ച്ച നടത്തിയെന്നും ഗൗരിയമ്മ പറഞ്ഞിരുന്നു. എന്നാല്‍ ഗൗരിയമ്മയുടെ പ്രസ്താവനയില്‍ വസ്തുതയില്ലെന്നാണ് പിണറായി വ്യക്തമാക്കിയത്. ഓഫറുണ്ടെങ്കില്‍ അത് ആരെങ്കിലും പറഞ്ഞുനടക്കുമോ? സിപിഐഎമ്മിനു പുറത്തുള്ളയാളെ മുഖ്യമന്ത്രിയാക്കുമോ എന്നും പിണറായി ചോദിച്ചിരുന്നു.
https://www.facebook.com/Malayalivartha