ശ്രീനാരായണ ഗുരു ദൈവമല്ല, സാമൂഹ്യ പരിഷ്‌കര്‍ത്താവാണെന്ന് ഹൈക്കോടതി

ശ്രീനാരായണ ഗുരു ദൈവമല്ല സാമൂഹ്യ പരിഷ്‌കര്‍ത്താവാണെന്ന് ഹൈക്കോടതി. അമ്പലപ്പുഴ കരുമാടി ഗുരുമന്ദിരം ഉള്‍പ്പെട്ട വസ്തു തര്‍ക്കത്തിലാണ് ഹൈക്കോടതി നിരീക്ഷണം. എം കെ സാനു, ഭാരതവന്‍ കേസുകളിലെ മുന്‍ കോടതി വിധികള്‍ ഉദ്ധരിച്ചാണ് ഹൈക്കോടതി ശ്രീനാരായണ ഗുരു ദൈവമല്ലെന്ന് ആവര്‍ത്തിച്ചത്.
ഗുരുമന്ദിരങ്ങള്‍ ക്ഷേത്രങ്ങളല്ല. ദൈവാവതാരമായി ശ്രീനാരയണ ഗുരുവിനെ കാണാനാവില്ലെന്നും കോടതി പറഞ്ഞു. ശ്രീനാരായണ ഗുരു പ്രതിമ വിഗ്രഹമല്ല. ശ്രീനാരായണ ഗുരു വിഗ്രഹാരാധനയില്‍ വിശ്വസിച്ചിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha