അന്യ സംസ്ഥാന തൊഴിലാളിയെ രക്ഷപ്പെടുത്തുന്നതിനിടെ കോണ്‍ക്രീറ്റ് മിക്‌സര്‍ മെഷീനില്‍ വീണ് തൊഴിലുടമ മരിച്ചു

സിമന്റ് ഇന്റര്‍ലോക്ക് ടൈല്‍സ് നിര്‍മ്മാണശാലയിലെ കോണ്‍ക്രീറ്റ് മിക്‌സര്‍ മെഷീനില്‍ കുടുങ്ങി തൊഴിലുടമ മരിച്ചു. മരണമടഞ്ഞത് പുത്തന്‍ കുരിശ് സുപ്രീം ഇന്റര്‍ലോക്ക് കമ്പനിയുടമ പിറമാടം ഇടപ്പാലക്കാട്ട് സൈമണ്‍ മാത്യൂ (41) ആണ്. വൃത്തിയാക്കല്‍ ജോലിക്കിടെ മെഷീനുള്ളില്‍ കുടുങ്ങിയ അന്യ സംസ്ഥാന തൊഴിലാളിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു മരണം.
ജോലി കഴിഞ്ഞ് മിക്‌സര്‍ മെഷീന്‍ വൃത്തിയാക്കുന്നതിനിടയില്‍ മെഷീന്‍ ആകസ്മികമായി സ്റ്റാര്‍ട്ടായി അന്യസംസ്ഥാന തൊഴിലാളിയായ സുജിത്ത് (24) കുടുങ്ങിപ്പോയി. ഇയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സൈമന്‍ മെഷീനുള്ളില്‍ വീഴുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന മറ്റൊരു അന്യസംസ്ഥാന തൊഴിലാളി ദീപക് സൈമണെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും കഴിയാതെ വരികയും ഇയാളുടെ നിലവിളി കേട്ട് ഓടിയെത്തിയ മറ്റു തൊഴിലാളികളും വീട്ടുകാരും ചേര്‍ന്ന് രണ്ടു പേരെയും പുറത്തെടുക്കുകയും ആശുപത്രിയിലാക്കുകയും ചെയ്‌തെങ്കിലും സൈമണ്‍ ഇതിനിടയില്‍ മരണമടഞ്ഞു.
വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ സുജിത്തിനും ദീപക്കിനും പരിക്കേറ്റു. കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഇവര്‍ സുഖം പ്രാപിച്ചു വരുന്നുണ്ട്. പൊതുമരാമത്ത് വകുപ്പിലെ കോണ്‍ട്രാക്ടര്‍ ആയിരുന്ന സൈമണിന്റെ ഭാര്യ രേഖ മാത്യു മണീട് ഗവ.വി.എച്ച്.എസ്്.എസില്‍ പ്രിന്‍സിപ്പലാണ്.
https://www.facebook.com/Malayalivartha