കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു; കണ്ണൂരില്‍ ഇന്ന് ഹര്‍ത്താല്‍

കണ്ണീരുണങ്ങാതെ കണ്ണൂര്‍. രാഷ്ട്രീയക്കൊലക്കറുതി വരുത്താന്‍ ആരെങ്കിലുമുണ്ടോ കണ്ണൂരില്‍. ഇരിട്ടി തില്ലങ്കേരിയ്ക്ക് സമീപം ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കണ്ണൂര്‍ ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കും. പാല്‍, പത്രം തുടങ്ങിയ അവശ്യമേഖലകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തില്ലങ്കേരി പഞ്ചായത്തില്‍ സിപിഐഎമ്മും ഹര്‍ത്താല്‍ ആചരിക്കും.
ബിജെപി പ്രവര്‍ത്തകനും മുഴക്കുന്ന് സ്വദേശിയുമായ വിനീഷ് (27) ആണ് ഇന്ന് രാത്രി ഒന്‍പതരയോടെ കൊല്ലപ്പെട്ടത്. വിനീഷ് സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിര്‍ത്തി ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് വെട്ടി പരുക്കേല്‍പ്പിച്ചത്. ഉടന്‍ തന്നെ ബിജെപി പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു. സ്ഥലത്ത് മണിക്കൂറുകള്‍ക്ക് മുന്‍പ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ജിജേഷിനു നേരെ ബോംബേറ് ഉണ്ടായിരുന്നു. ഇതില്‍ പരിക്കേറ്റ ജിജേഷിനെ കണ്ണൂര്‍ എ.കെ.ജി. ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡിവൈഎഫ്‌ഐ കുണ്ടേരിഞ്ഞാല്‍ യൂണിറ്റ് വൈസ് പ്രസിഡന്റാണ് ജിജേഷ്.
ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.അതേസമയം സിപിഐഎം നരനായാട്ട് നടത്തുന്നുവെന്ന് ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha