വീട്ടിനുള്ളില്‍ കളിച്ചു കൊണ്ടിരുന്ന കുഞ്ഞിനെ കടിച്ചെടുത്ത് ഓടാന്‍ ശ്രമിച്ച നായയെ അമ്മ ഓടിച്ചത് കസേര എടുത്ത് തല്ലി; ഒന്നരവയസ്സുള്ള കുഞ്ഞിന്റെ മുഖം നായ കടിച്ചു കീറി

തെരുവുനായ പ്രേമികള്‍ ഈ പിഞ്ചുകുരുന്നിന്റെ മുഖമൊന്ന് കാണുക. പിഞ്ചുകുഞ്ഞിനെ വീട്ടിനകത്തുകയറി തെരുവുനായ കടിച്ചുകീറി. കോഡൂര്‍ ചെമ്മങ്കടവിലെ പട്ടര്‍ക്കടവന്‍ റിയാസിന്റെ ഒരു വയസ് മാത്രം പ്രായമായ മകള്‍ ഇഷയെയാണ് ഇന്നലെ രാവിലെ ഒമ്പതിന് തെരുവു നായ ആക്രമിച്ചത്. തലക്കും മുഖത്തും പരുക്കേറ്റ കുട്ടി അപകടനില തരണം ചെയ്തു.
വീടിന് അകത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കുട്ടിയെ നായ ആക്രമിച്ചത്. വീട്ടില്‍ കയറിക്കൂടിയ ശേഷം കുട്ടിയെ കടിച്ചെടുത്തു പുറത്തേക്കു ഓടാനുള്ള ശ്രമത്തിനിടെ മാതാവ് നായയെ കസേര കൊണ്ട് എറിഞ്ഞു പുറത്തേക്കു ഓടിക്കുകയായിരുന്നു. മാതാവിന്റെ നിലവിളികേട്ട് ഓടിക്കൂടിയ ആളുകള്‍ക്കു നേരെയും നായ ആക്രമണത്തിനൊരുങ്ങി. ഉടനെ നാട്ടുകാര്‍ നായയെ അടിച്ചു കൊല്ലുകയായിരുന്നു.
രാവിലെ ഒമ്പതോടെ എങ്ങനെയോ വീടിനകത്ത് കയറിക്കൂടിയ നായ കുട്ടിയെ കടിച്ചെടുത്ത് പുറത്തേക്കോടാന്‍ തുടങ്ങി. ഇതുകണ്ട മാതാവ് കസേരകൊണ്ട് എറിഞ്ഞാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കുറച്ചുദിവസമായി ഈ പ്രദേശത്ത് തെരുവുനായ്ക്കളുടെ കൂട്ടംകൂടിയുള്ള സഞ്ചാരമുണ്ട്. ഇതിനുശേഷം റിയാദിന്റെ വീട്ടുകാരുള്‍പ്പെടെ പ്രദേശത്തുകാര്‍ ഭയത്തോടെ വീടിനകത്ത് വാതിലടച്ചാണ് കഴിയുന്നത്. ജൂലായിയില്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്തുപേരെ തെരുവുനായ ആക്രമിച്ചിരുന്നു.
സിവില്‍സ്‌റ്റേഷന് സമീപമുള്ള ഈ പ്രദേശത്താണ് ഏറ്റവും കൂടുതല്‍ തെരുവുനായശല്യം അനുഭവപ്പെടുന്നത്. സിവില്‍സ്‌റ്റേഷനിലെ ആളൊഴിഞ്ഞ കെട്ടിടങ്ങളും കേസില്‍ പിടിച്ച്് കൂട്ടിയിട്ട വാഹനങ്ങളുമാണ് തെരുവുനായ്ക്കള്‍ പെരുകുന്നതിന് കാരണമെന്നാണ് പ്രദേശവാസികളുടെ പരാതി.
https://www.facebook.com/Malayalivartha