വഴിതര്‍ക്കം; റിട്ട.കേണല്‍ രണ്ടു പേരെ വെടിവെച്ചു, ഒരാളുടെ നില ഗുരുതരം

റിട്ട.കേണല്‍ നാട്ടുകാര്‍ക്ക് നേരെ വെടിയുതിര്‍ത്തു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. പൂജപ്പുര വലിയവിളയില്‍ വാഹനത്തിന് വഴി കൊടുക്കുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവിലാണ് റിട്ട.കേണല്‍ ബെര്‍ലിന്‍ വലിയവിള സ്വദേശികളായ മനോജ് ( 35) വെങ്കിടേശ്വര റാവു എന്നിവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്.
വലതു തുടയ്‌ക്ക് വെടിയേറ്റ മനോജിനെയും വയറിനു വെടിയേറ്റ വെങ്കിടേശ്വര റാവുവിനെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തരശസ്‌ത്രക്രിയയ്‌ക്കു വിധേയമാക്കി. റാവുവിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.
രണ്ടു പേരും സിപിഎം പ്രവര്‍ത്തകരാണ്. സംഭവത്തെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ ബെര്‍ലിന്റെ വീട് വളഞ്ഞു. ബെര്‍ലിനെ പോലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്നലെ രാത്രി 8.30നാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. തന്റെ കാറില്‍ വീട്ടിലേയ്‌ക്ക് വരികയായിരുന്ന ബര്‍ലിന്‍, എതിരായി വന്ന ഓട്ടോറിക്ഷയ്‌ക്ക് വഴികൊടുക്കുന്നതുമായി ഉണ്ടായ തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്. ബെര്‍ലിന്‍ വീട്ടിലേയ്‌ക്ക് പോയി തോക്ക് കൊണ്ട് വന്നു വെടിവെയ്‌ക്കുകയായിരുന്നു. ബെര്‍ലിന്‍ മദ്യലഹരിയിലായിരുന്നു എന്നാരോപിച്ച് നാട്ടുകാര്‍ തോക്ക് പിടിച്ചു വാങ്ങി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ബെര്‍ലിനെ കസ്റ്റഡിയിലെടുത്ത ശേഷം ജനറല്‍ ആശുപത്രിയില്‍ പരിശോധനക്ക് വിധേയനാക്കി. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
ബെര്‍ലിന്‍ നാട്ടുകാരുമായോ അയല്‍ക്കാരുമായോ നല്ല ബന്ധത്തിലല്ലെന്നും ചെറിയ തര്‍ക്കങ്ങള്‍ക്ക് പോലും തോക്കെടുത്ത് നാട്ടുകാരെ ഭീഷണിപ്പെടുത്താറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
https://www.facebook.com/Malayalivartha