സി.പി.എം പ്രവര്‍ത്തകരെ നടുറോഡിലിട്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടി : ദൃശ്യങ്ങള്‍ പുറത്ത്

മലപ്പുറം തിരൂരില്‍ സിപിഎം പ്രവര്‍ത്തകരെ പട്ടാപ്പകല്‍ റോഡിലിട്ട് വെട്ടി പോപ്പുലര്‍ ഫ്രണ്ട് അക്രമം.
നടുറോഡില്‍ രണ്ട് സിപിഐ(എം) പുറത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എകെ മജീദ് , അര്‍ഷാദ് എന്നിവരെ മാരക ആയുധങ്ങളുമായി എത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇന്നലെ നടന്ന അക്രമത്തിന്റെ ദൃശ്യങ്ങള്‍ ചാനലിലൂടെ പുറത്തു വന്നതിനെ തുടര്‍ന്ന് ഈ പ്രദേശങ്ങള്‍ സംഘര്‍ഷഭീതിയിലായി.
തലയ്‌ക്കും കാലിനും കൈയ്‌ക്കും വെട്ടേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗലം ഗ്രാമപഞ്ചായത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചതില്‍ സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടയിലേക്ക് ഒരു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ബൈക്കോടിച്ചു കയറ്റിയതാണ് അക്രമത്തിനു കാരണമായത്. ഇയാളെ സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യുകയും പോലീസില്‍ ഏല്‍പിക്കുകയും ചെയ്‌തു.
പിന്നീട് സിപിഎം പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തി അവരെ ആക്രമിക്കുകയായിരുന്നു.
അക്രമത്തിന് പിന്നില്‍ ലീഗ്-പോപ്പുലര്‍ ഫ്രണ്ട് കൂട്ടുകെട്ടന്ന് സിപിഐഎം ആരോപിച്ചു. എന്നാല്‍ ഇതില്‍ ലീഗിന് ഒരു തരത്തിലുള്ള ബന്ധവുമില്ലെന്ന് കെഎം ഷാജി എംഎല്‍എ പ്രതികരിച്ചു. അതേ സമയം അക്രമികളെ തിരിച്ചറിഞ്ഞെന്നും കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയെ അറിയിച്ചു.
https://www.facebook.com/Malayalivartha