ഫയാസും മോഹനനും :അന്വേഷണം പൊളിച്ചത് തിരുവഞ്ചൂര്‍ ?

സ്വര്‍ണകളളകടത്തുകാരന്‍ ഫയാസ് കോഴിക്കോട് ജയിലില്‍ പി.മോഹനനെ സന്ദര്‍ശിച്ച സംഭവത്തെ കുറിച്ചുളള അന്വേഷണം അട്ടിമറിച്ചത് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനാണെന്ന് സൂചന. അറബിവേഷം കെട്ടിയാണ് ഫയാസ് ജയിലിലെത്തിയത്. അന്വേഷണം നടത്താന്‍ തിരുവഞ്ചൂര്‍ ഉത്തരവിട്ടെങ്കിലും പിന്നാലെ ജയില്‍ ഡി.ജി.പിയായിരുന്ന ഡോ. അലക്‌സാണ്ടര്‍ ജേക്കബിനെ ഫോണില്‍ വിളിച്ച് അന്വേഷണം വേണ്ടെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. ഫയാസ് ജയിലിലെത്തിയത് മോശമായി പോയെങ്കിലും അന്വേഷണം നടന്നാല്‍ അത് സര്‍ക്കാരിന് കളങ്കമുണ്ടാക്കുമെന്നാണ് തിരുവഞ്ചൂര്‍ പറഞ്ഞത്. ഫയാസിന് അനുകൂലമായി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ അലക്‌സാണ്ടര്‍ ജേക്കബ് കോഴിക്കോട് ജയില്‍ സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കി.
ആദ്യ സന്ദര്‍ശനത്തില്‍ തന്നെ കോടികളാണ് ഫയാസ് കോഴിക്കോട് ജയിലില്‍ എറിഞ്ഞത്. റ്റി.പി. ചന്ദ്രശേഖരന്‍ കേസില്‍ സാക്ഷികളെ കൂറുമാറ്റിക്കാന്‍ ചെലവാക്കിയ പണം മുഴുവനായും നല്‍കിയത് ഫയാസാണ്. വാര്‍ഡന്മാര്‍ ഉള്‍പ്പെടെയുളള ജയില്‍ അധികൃതര്‍ക്കും പണം നല്‍കി. ഉത്തരമേഖലാ ജയില്‍ ഡി.ഐ.ജി ശിവദാസ് തൈപറമ്പിലിനെ തുടരന്വേഷണത്തില്‍ നിന്നും ഒഴിവാക്കി കോഴിക്കോട് ജയില്‍ സൂപ്രണ്ടിന് അന്വേഷണ ചുമതല നല്‍കുകയും ചെയ്‌തു.
മോഹനനും ഫയാസും തമ്മിലുളള കൂടികാഴ്‌ചയ്‌ക്ക് കളമൊരുക്കിയത് കോഴിക്കോട് ജയില്‍ സൂപ്രണ്ടാണ്. ഫയാസ് ജയിലില്‍ എത്തുന്നതിന് മുമ്പ് റ്റി.പി. കേസിലുളള ദൃക്‌സാക്ഷികള്‍ക്ക് ഭീഷണി കോളുകള്‍ ലഭിച്ചിരുന്നു. കോളുകള്‍ വന്നത് ഗള്‍ഫില്‍ നിന്നാണ്.
മുമ്പ് വി.എസിനും ഗള്‍ഫില്‍ നിന്നും ഭീഷണികോളുകള്‍ വന്നിരുന്നു. ഇതിനു പിന്നിലും ഫയാസാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. റ്റി.പി. കേസിലെ സാക്ഷികള്‍ക്ക് ഭീഷണി കോള്‍ വന്നത് ഫയാസിന്റെ അടുപ്പക്കാരില്‍ നിന്നാണെന്ന് അന്ന് ഇന്റലിജന്‍സുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നെങ്കിലും സര്‍ക്കാര്‍ അനങ്ങിയില്ല. സുഹൃത്തായ കൊടി സുനിയെ കാണാനാണ് ഫയാസ് എത്തിയതെന്നായിരുന്നു ജയില്‍ സൂപ്രണ്ടിന്റെ വിശദീകരണം.
ഇതിനിടയില്‍ ഫയാസും മോഹനനും തമ്മിലുളള ദൃശ്യങ്ങള്‍ പുറത്തു വന്നു. 2013 ജൂണ്‍ എട്ടിനാണ് ഫയാസ് അറബിവേഷത്തിലെത്തി മോഹനനെ കണ്ടത്. ജയില്‍ വെല്‍ഫയര്‍ ഓഫീസറുടെ മുറിയിലായിരുന്നു കൂടികാഴ്‌ച.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha