പിണറായിക്ക് സിന്ദാബാദുമായി കോണ്‍ഗ്രസ് അപ്പീലുമില്ല ; കുപ്പീലുമില്ല

ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാതെ സി.ബി.ഐയുടെ ഒളിച്ചുകളി. അപ്പീല്‍ സമര്‍പ്പിക്കാനുളള ദിവസം തീരാനിരിക്കെ വിവിധ കാരണങ്ങള്‍ ചൂണ്ടികാണിച്ച് അപ്പീല്‍ നല്‍കുന്നതില്‍ നിന്നും ഒഴിഞ്ഞുമാറാനാണ് സി.ബി.ഐ ശ്രമിക്കുന്നത്. ഇതിനെതിരെ കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ രംഗത്തു വന്നു. അപ്പീല്‍ നല്‍കുന്നതിനായി രമേശ് ചെന്നിത്തല ഇടപെടണമെന്ന് സുധീരന്‍ അഭ്യര്‍ഥിച്ചെങ്കിലും അതിന് ഫലമുണ്ടാകാന്‍ സാധ്യതയില്ല.
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇടപെടല്‍ കാരണമാണ് അപ്പീല്‍ നല്‍കാത്തതെന്ന് ആക്ഷേപമുണ്ട്. സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും ഉള്‍പ്പെടെയുളളവര്‍ പിണറായിക്കൊപ്പമാണെന്നാണ് സൂചന.
പിണറായിക്കെതിരെ നിലപാട് എടുക്കാന്‍ ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് താല്‍പര്യമില്ല. വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇടതു പിന്തുണയോടെ അധികാരത്തിലെത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. പിണറായിക്ക് വേണ്ടി കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വവുമായി സംസാരിച്ചത് പ്രകാശ് കാരാട്ടാണ്. അപ്പീല്‍ നല്‍കിയാല്‍ സി.പി.എം. ജനറല്‍ സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ കുടുംബത്തിലേയ്‌ക്കും അന്വേഷണം വ്യാപിക്കും. ഇങ്ങനെ സംഭവിച്ചാല്‍ അത് സി.പി.എമ്മിനകത്ത് പൊട്ടിത്തെറിക്ക് ഇടയാകും.
സുധീരന്റെ ആവശ്യം പതിവുപോലെ ജലരേഖയാകാനാണ് സാധ്യത. സുര്‍ജിത്തിന്റെ ബുക്കള്‍ ലാവ്‌ലിന്‍ കേസില്‍ പിണറായിയെക്കാള്‍ അഴിമതി നടത്തിയിട്ടുണ്ട്. സി.ബി.ഐ പ്രത്യേക കോടതിയില്‍ നിന്നും വിധി സമ്പാദിക്കാന്‍ പിണറായി നടത്തിയ ശ്രമങ്ങള്‍ നാട്ടില്‍ പാട്ടാണ്. നവംബര്‍ അഞ്ചിനാണ് വിധി വന്നത്. അപ്പീല്‍ നല്‍കാനുളള കാലാവധി ഫെബ്രുവരി 4 ന് അവസാനിച്ചു.
ലാവ്‌ലിന്‍ കേസില്‍ അപ്പീല്‍ നല്‍കേണ്ടതില്ലെന്ന നിലപാട് തന്നെയാണ് ഉമ്മന്‍ചാണ്ടിക്കുളളത്. ഇതും എ.ഐ.സി.സിയുടെ നിര്‍ദ്ദേശാനുസരണമാണ്. ഇതിനിടയില്‍ അപ്പീല്‍ സമര്‍പ്പിക്കാത്ത സി.ബി.ഐ നടപടിക്കെതിരെ രംഗത്തുവരാന്‍ അച്ച്യുതാനന്ദന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ സാധ്യതകളെ കുറിച്ച് അടുത്ത സുഹൃത്തുക്കളുമായി അച്ച്യൂതാനന്ദന്‍ ആശയവിനിമയം നടത്തികഴിഞ്ഞു.
https://www.facebook.com/Malayalivartha