കണ്ണൂരില്‍ സി.പി.എമ്മിന്റെ അടിത്തറ ഇളകുന്നു

നിരവധി സി.പി.എം പ്രവര്‍ത്തകരുടെ കൊലപാതകങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും നേതൃത്വം നല്‍കിയ ബി.ജെ.പി നേതാക്കള്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കിയതോടെ കണ്ണൂരില്‍ സി.പി.എമ്മിന്റെ അടിത്തറയിളകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍. അശോകനെയും വാസുമാസ്റ്ററെയും തിരിച്ചെടുക്കാനുള്ള തീരുമാനം അറിയിക്കാന്‍ ജില്ലാ നേതാക്കള്‍ വിളിച്ച് ചേര്‍ത്ത ജനറല്‍ ബോഡി യോഗത്തില്‍ പലരും അമര്‍ഷം അടക്കിവച്ചിരിക്കുകയായിരുന്നു.
തീരുമാനത്തെ പരസ്യമായി എതിര്‍ത്താല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി ഒറ്റപ്പെടുത്തും. പലപ്പോഴും ആക്രമിക്കുകയും ചെയ്യും. അതിനാല്‍ ആരും എതിര്‍ത്തില്ല. അല്ലെങ്കില്‍ ബി.ജെ.പിയില്‍ ചേരണം. അതിന് പലരും തയ്യാറല്ല. അതിനാല്‍ വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കൂട്ടത്തോടെ യു.ഡി.എഫിന് വോട്ട് ചെയ്യാന്‍ അണികളും സാധാരണ പ്രവര്‍ത്തകരും തീരുമാനിച്ചിരിക്കുകയാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിരുദ്ധവികാരം ശക്തമായിരുന്നു. ഇതിന്റെ ഫലമായാണ് അഴീക്കോട്ടു ലീഗിലെ കെ.എം ഷാജി വിജയിച്ചത്. യു.ഡി.എഫിന് കണ്ണൂരില്‍ അഞ്ച് സീറ്റും കിട്ടി. ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തോടെ പാര്‍ട്ടി വിരുദ്ധവികാരം കൂടിയിട്ടുണ്ട്. വടകര, കണ്ണൂര്‍, കോഴിക്കോട് ലോക്‌സഭാ മണ്ഡലങ്ങളെ ഇത് ബാധിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha