ചെന്നിത്തലയും തിരുവഞ്ചൂരും തമ്മില്‍ വാക്‌പോര്

ടി.പി വധക്കേസ് വിധിയെ തുടര്‍ന്ന് ആഭ്യന്തരവകുപ്പ് മന്ത്രി ചെന്നിത്തലയും മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂരും തമ്മില്‍ വാക്‌പോര് നടന്നതായി റിപ്പോര്‍ട്ട്. വിധിവന്നപ്പോള്‍ തിരുവഞ്ചൂര്‍ വാര്‍ത്താസമ്മേളനം നടത്തിയതാണ് ചെന്നിത്തലയെ ചൊടിപ്പിച്ചത്.
ആഭ്യന്തരമന്ത്രി താനണെന്ന കാര്യം മറക്കരുതെന്ന് ചെന്നിത്തല താക്കീത് നല്‍കി. ഇക്കാര്യം ഇനിയും ഓര്‍മ്മിപ്പിക്കാന്‍ അവസരമുണ്ടാക്കരുത്.
വിധി സംബന്ധിച്ച് അഭിപ്രായം പറയേണ്ടത് പോലീസ് മന്ത്രിയാണ്. ഇനി സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ചും സിബിഐ അന്വേഷണത്തെക്കുറിച്ചുമെല്ലാം പ്രതികരിക്കേണ്ടതും ആഭ്യന്തരമന്ത്രിയാണ്. നിയമസഭയിലായിരുന്ന രമേശ് ചെന്നിത്തല ഇക്കാര്യം പറയാന്‍ പത്രസമ്മേളനവും നിശ്ചയിച്ചിരുന്നു. ഉച്ചയ്ക്ക് ഒന്നിന് ചെന്നിത്തലയുടെ പത്രസമ്മേളനം ഉണ്ടെന്ന അറിയിപ്പ് മാധ്യമപ്രവര്‍ത്തകര്‍ക്ക് കിട്ടുകയും ചെയ്തു. ഇതിനിടെയിലാണ് തിരുവഞ്ചൂര്‍ പത്രസമ്മേളനവുമായി എത്തിയത്.
കേസിലെ മുന്‍കാല അന്വേഷണത്തെക്കുറിച്ച് മാത്രമല്ല സിബിഐ അന്വേഷണത്തെക്കുറിച്ചുപോലും തിരുവഞ്ചൂര്‍ പറഞ്ഞുകളഞ്ഞു. ഒടുവില്‍ രമേശിന് പറയാന്‍ ഒന്നും ബാക്കിയില്ലെന്ന അവസ്ഥ. ഇതോടെ ക്ഷുഭിതനായ ചെന്നിത്തല ഗതാഗത മന്ത്രി തിരുവഞ്ചൂരിനോട് തട്ടിക്കയറിയതായാണ് വിവരം. ആഭ്യന്തരമന്ത്രി കസേരയില്‍ താനിരിക്കുന്നത് മോക്ഷത്തിനല്ലെന്നും തന്റെ വകുപ്പിലേക്ക് കടന്നുകയറരുതെന്നും ചെന്നിത്തല മുന്നറിയിപ്പ് നല്‍കിയതായും അറിയുന്നു. തിരുവഞ്ചൂര്‍ തടഞ്ഞ് വെച്ചിരുന്ന സലിംരാജിന്റെ കേസ് ഉള്‍പ്പെടെ ചെന്നിത്തല പൊക്കിയെടുത്ത് അന്വേഷണം തുടങ്ങിയത് എ ഗ്രൂപ്പിനെ ചൊടിപ്പിച്ചിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha