ഇനി ചെന്നിത്തല തീരുമാനിക്കും? ടിപി ചന്ദ്രശേഖരന്‍ വധത്തിന്റെ ഗൂഡാലോചന പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണമാകാമെന്ന് നിയമോപദേശം

ടിപി ചന്ദ്രശേഖരന്‍ വധത്തിലെ ഗൂഡാലോചന പുറത്തു കൊണ്ടു വരാന്‍ സിബിഐ അന്വേഷണം വേണമോ വേണ്ടയോ എന്ന തര്‍ക്കം നിലനില്‍ക്കേ സര്‍ക്കാരിന് നിയമോപദേശം.
ടി.പി ചന്ദ്രശേഖരന്‍ വധത്തിനു പിന്നിലെ ഗൂഢാലോചന കേസില്‍ സിബിഐ അന്വേഷണമാകാമെന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷന്‍ സര്‍ക്കാരിന് നിയമോപദേശം നല്‍കിയത്. ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണത്തിന് കഴിയുമെന്നാണ് നിയമോപദേശം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കാണ് ഡി.ജി.പി ടി.അസിഫലി നിയമോപദേശം സമര്‍പ്പിച്ചത്.
ടിപിയുടെ ഭാര്യ രമയുടെ സത്യാഗ്രഹത്തിനു മുമ്പ് സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് വിഎം സുധീരനടക്കമുള്ള നേതാക്കള്‍ ഇതിനോടകം അവശ്യപ്പെട്ടു കഴിഞ്ഞു. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും സിബിഐ അന്വേഷണം ആവശ്യപ്പെട്ടു.
അതേസമയം ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ ജയില്‍ മാറ്റാന്‍ തീരുമാനം. സുരക്ഷാ കാരണങ്ങളാലാണ് കണ്ണൂരില്‍ നിന്നും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് മാറ്റുക. ഗൂഡാലോചന കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം പ്രദേശിക നേതാക്കളായ പി.കെ കുഞ്ഞനന്തന്‍ , കെ.സി രാമചന്ദ്രന്‍ എന്നിവര്‍ ഒഴികെയുള്ള 10 പേരെയാണ് ജയില്‍ മാറ്റുക. ഇവരെ ജയില്‍ മാറ്റാന്‍ ജയില്‍ ഡിജിപി ടി.പി സെന്‍കുമാര്‍ ഉത്തരവ് നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha