തിരുവനന്തപുരത്ത് അന്ധവിദ്യാര്‍ത്ഥിനിയെ ഓട്ടോഡ്രൈവര്‍ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി

തലസ്ഥാനത്ത് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്‌ത കാഴ്‌ചശക്തിയില്ലാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവര്‍ കാലടി സ്വദേശി ഹരിശങ്കറിനെ(48) പോലീസ് അറസ്റ്റു ചെയ്‌തു.
ഇന്നലെ രാവിലെ പതിനൊന്നരയ്‌ക്കാണ് സംഭവം. കോട്ടന്‍ ഹില്‍ സ്‌ക്കൂളില്‍ പഠിക്കുന്ന കടയ്‌ക്കാവൂര്‍ സ്വദേശിനിയായ ഭാഗികമായി കാഴ്‌ച്ചശക്തിയില്ലാത്ത 18 വയസുള്ള പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. സ്‌ക്കൂളില്‍ നിശ്ചയിച്ചിരുന്ന പരീക്ഷ മാറ്റി വച്ചതിനെ തുടര്‍ന്ന് കുട്ടി തമ്പാനൂരില്‍ വന്നിറങ്ങിയ പെണ്‍കുട്ടി കിഴക്കേകോട്ടയിലേക്ക് ഓട്ടോ മെന്ന് പിടിക്കുകയായിരുന്നു.
എന്നാല്‍ ഓട്ടോഡ്രൈവര്‍ പെണ്‍കുട്ടിയേയും കൊണ്ട് മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് പോവുകയും അവിടെ ഒരു ലോഡ്‌ജില്‍ കൊണ്ടു ചെന്ന് പീഡിപ്പിക്കുകയുമായിരുന്നു. ശേഷം മെഡിക്കല്‍ കോളേജ് പരിസരത്ത് ഇറക്കിവിട്ട് ഓട്ടോറിക്ഷക്കാരന്‍ മുങ്ങുകയായിരുന്നു. പീഡിപ്പിക്കപ്പെട്ട വിവരം പെണ്‍കുട്ടി അടുത്തു നിന്ന സ്‌ത്രീയെ അറിയിക്കുകയും ഇവര്‍ പോലിസില്‍ വിവരം അറിയിക്കുകയുമായിരുന്നു. കുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കിയശേഷം വീട്ടുകാരോടൊപ്പം വിട്ടയച്ചു.
പെണ്‍കുട്ടിയുടെ പരാതി പ്രകാരം കേസെടുത്ത പോലിസ് പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha