വീണ്ടും വിഎസ് തന്നെ താരമായി, രമയെ കാണാന്‍ എത്തിയില്ലെങ്കിലും ആയിരം അര്‍ത്ഥങ്ങളുമായി വിഎസിന്റെ കത്തെത്തി, പിണറായിയും വെട്ടിലായി

അങ്ങനെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ വീണ്ടും താരമായി. ടിപി വധത്തിന്റെ ഗൂഡാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള കെകെ രമയുടെ സമര പന്തലില്‍ വിഎസ് എത്തുമെന്ന് ഏവരും പ്രതീക്ഷിച്ചതാണ്. പാര്‍ട്ടി വിലക്കിനെ മാനിച്ച് വിഎസ് എത്തിയില്ല. എന്നാല്‍ തന്റെ മനസ് എന്താണെന്ന് കാണിച്ച് വിഎസ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സമരം തീര്‍ക്കാനുള്ള ഫോര്‍മുലയില്‍ സര്‍ക്കാര്‍ ഉയര്‍ത്തി കാട്ടിയത് ഈ കത്താണ്.
ഭര്‍ത്താവിന്റെ കൊലപാതകത്തിന് പിന്നിലെ ഗുഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാരം അനുഷ്ഠിക്കുന്ന രമയുടെ സമരത്തോട് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന സമീപനം പ്രതിഷേധാര്‍ഹമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിഎസ് മുഖ്യമന്ത്രിയ്ക്ക് കത്ത് എഴുതിയത്.
കൊലയ്ക്ക് പിറകിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രമ സര്‍ക്കാരിനെ സമീപിക്കുന്നത് ഇതാദ്യമല്ല. പൊലീസ് അന്വേഷണം നടക്കുമ്പോള്‍ തന്നെ പരാതി നല്‍കിയിരുന്നതാണ്. വിചാരണവേളയില്‍ പ്രോസിക്യൂഷനും ഈ ആവശ്യം ഉന്നയിച്ചതാണെന്ന് വി.എസ് കത്തില്‍ ഓര്‍മ്മിപ്പിച്ചു. അപ്പോഴൊക്കെ സര്‍ക്കാര്‍ നിഷേധത്മക സമീപനമാണ് സ്വീകരിച്ചത്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ രാജ്യാന്തര ബന്ധമുളള ഫയാസടക്കമുളളവര്‍ക്ക് പ്രതികളുമായുളള ബന്ധം പുറത്ത് വന്ന സാഹചര്യത്തില്‍ കൊലയ്ക്ക് ഗൂഢാലോചനയെക്കുറിച്ച അന്വേഷിക്കണമെന്ന ആവശ്യം പ്രസക്തമാണെന്നും വി.എസ് ചൂണ്ടിക്കാട്ടി. എന്നാല്‍ സി.ബി.ഐ അന്വേഷണാവശ്യത്തെപ്പറ്റി കത്തില്‍ ഒന്നും പറയുന്നില്ല. കത്ത് കിട്ടിയ കാര്യം സ്ഥരീകരിച്ച അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ അത് വായിക്കുകയും ചെയ്തു. രമയുടെ ആവശ്യത്തെ പരസ്യമായി പിന്തുണച്ചതിന്റെ പേരില്‍ ജനുവരി 26ന് ചേര്‍ന്ന സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി വി.എസിനെതിരെ പ്രമേയം പാസാക്കിയിരുന്നു. സമരത്തിന് വന്നാല്‍ കാണാന്‍ പോകരുതെന്നും സംസ്ഥാന കമ്മിറ്റി വി.എസിനോട് ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ ഈ കത്ത് വിഎസിന്റെ അല്ലെന്നു പറഞ്ഞ പിണറായി വിജയനും വെട്ടിലായി. കെ.കെ രമയെ പിന്തുണച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ സ്ഥിരീകരണം നല്‍കിയതോടെ പിണറായി ഒരിക്കല്‍ കൂടി വിഎസിനാല്‍ വെട്ടിലായി.
പലരും പല അഭിപ്രായങ്ങളും കാച്ചിവിടുകയാണ്. അതിനോട് പ്രതികരിക്കാനില്ലെന്നും വിഎസ് തിരുവനന്തപുരത്ത് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha