ലാവ്‌ലിന്‍ ഇടപാടില്‍ സര്‍ക്കാറിന് നഷ്ടം സംഭവിച്ചെന്ന് ആര്യാടന്‍

ലാവ്‌ലിന്‍ ഇടപാടില്‍ സംസ്ഥാന സര്‍ക്കാറിന് നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഉര്‍ജവകുപ്പ് നല്‍കിയ സത്യവാങ് മൂലം 2010 ലെതാണ്. അന്ന് സര്‍ക്കാറിന്റെ വാദം അംഗീകരിച്ച ഹൈക്കോടതി എസ്.എന്‍.സി ലാവ്‌ലിന്‍ കമ്പനിയെ കരിം പട്ടികയില്‍ പെടുത്തുകയും ചെയ്തിരുന്നു. സത്യവാങ് മൂലത്തില്‍ കെ.എസ്.ഇ.ബിക്ക് നഷ്ടമുണ്ടായിട്ടില്ല എന്ന് പറഞ്ഞത് ശരിയാണ്. 374 കോടിയുടെ കരാറാണ് എസ്എന്‍സി ലാവലിനുമായി ഉണ്ടാക്കിയത്. ഈ കരാറില്‍ പറയുന്ന പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ വൈദ്യുതപദ്ധതികള്‍ പൂര്‍ത്തിയാക്കുകയും കമ്മിഷന്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിനാല്‍ തന്നെ കെ.എസ്.ഇ.ബിക്ക് സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ല. എന്നാല്‍ ലാവ്‌ലിനുമായി കരാറുണ്ടാക്കുന്നതിന് മുമ്പ് ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കാത്തതിനാല്‍ സംസ്ഥാന സര്‍ക്കാറിന് നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ലാവ്‌ലിന്‍ കരാറിലൂടെ മലബാര്‍ കാന്‍സര്‍ സെന്ററിന് 100 കോടി ലഭിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. നായനാര്‍ സര്‍ക്കാറിന്റെ ഭരണ നേട്ടമായി ഇതിനെ ഉയര്‍ത്തിക്കാണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ലാവ്‌ലിനുമായി ഉണ്ടാക്കിയ കരാറില്‍ ഇത്തരത്തില്‍ ഒരു വ്യവസ്ഥ ഉള്‍പെടുത്തിയിട്ടില്ല. മലബാര്‍ കാന്‍സര്‍ സെന്ററിന് 100 കോടി ലഭിക്കും എന്ന പ്രചാരണത്തിന്റെ കാര്യത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നായനാരെയും വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനെയും അവിശ്വസിക്കുന്നില്ല. എന്നാല്‍ ഇക്കാര്യം കരാറില്‍ ഉള്‍പ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കണം. കണ്‍സള്‍ട്ടന്‍സി ഏജന്‍സിയായിരുന്ന എസ്.എന്‍.സി ലാവ്‌ലിനെ കോണ്‍ട്രാക്ടറാക്കിയതും നിയമവിരുദ്ധമായാണ്. കേന്ദ്ര ഇന്റലിജന്‍സിന്റെ ശിപാര്‍ശയില്ലാതെയാണ് ഈ നടപടി. ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കാത്തതും കണ്‍സല്‍ട്ടന്‍സിയുമായി കരാറുണ്ടാക്കിയതും കരാറില്‍ വ്യവസ്ഥയില്ലാത്ത 100 കോടി നേട്ടത്തെപ്പറ്റി പ്രചാരണം നടത്തിയുമാണ് ലാവ്‌ലിന്‍ ഇടപാടിലെ അഴിമതിയെന്ന് ആര്യാടന്‍ പറഞ്ഞു. വ്യക്തമായ കരാര്‍ ഉണ്ടാക്കുന്നതില്‍ അന്നത്തെ സര്‍ക്കാറിന് വിഴ്ച്ച പറ്റി. കൃത്യമായ വ്യവസ്ഥയുണ്ടായിരുന്നുവെങ്കില്‍ പേയ്‌മെന്റ് നടത്തുമ്പോള്‍ ബോര്‍ഡിന് അവര്‍ ഉറപ്പു നല്‍കിയ തുക കുറച്ച് നല്‍കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha