നിരോധനം ലംഘിച്ച് മൃഗബലി നടത്തിയ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഡി.ജി.പി ഉത്തരവിട്ടു

തിരുവനന്തപുരത്ത് ക്ഷേത്രാചാരങ്ങളുടെ ഭാഗമായി നിരോധനം ലംഘിച്ച് മൃഗബലി നടത്തിയ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഡി.ജി.പി കെ. എസ് ബാലസുബ്രഹ്മണ്യം ഉത്തരവിട്ടു. റൂറല്‍ എസ്.പി എ.ജെ തോമസ്‌കുട്ടിക്കാണ് അന്വേഷണചുമതല. ഇതേക്കുറിച്ച് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം പൊന്മുടിക്കടുത്ത് തമിഴ്‌നാട് സ്വദേശികള്‍ നടത്തുന്ന ക്ഷേത്രത്തിലാണ് ഉല്‍സവത്തോടനുബന്ധിച്ച നിരോധനം ലംഘിച്ച് മൃഗബലി നടത്തുന്നത്. ക്ഷേത്രാചാരങ്ങളുടെ പേരില്‍ നടക്കുന്ന ഈ ക്രൂരകൃത്യത്തിന് ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും ഒത്താശ ലഭിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. പൊന്‍മുടിയിലുള്ള ഒരു എസ്റ്റേറ്റിലെ തൊഴിലാളികളായ തമിഴ്‌നാട് സ്വദേശികളാണ് ആചാരത്തിന്റെ പേരില്‍ ആടിനെ ബലി നല്‍കുന്നത്. വനിതാ പൊലീസ് ഉള്‍പെടെ 14 പൊലീസുകാരുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് പ്രാകൃതമായ ആചാരം നടക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha