തീരദേശ പട്ടണങ്ങളെ ബന്ധിപ്പിച്ച് ടൂറിസ്റ്റ് പാസഞ്ചര്‍ മറൈന്‍ ഹൈവേ വരുന്നു

തീരദേശ പട്ടണങ്ങളെ ബന്ധിപ്പിച്ച് യാത്രാ കപ്പല്‍ ഗതാഗതം നടപ്പിലാക്കുന്നതിനും ചരക്കു ഗതാഗതം നടപ്പിലാക്കുന്നതിനുമായി മറൈന്‍ ഹൈവേ വരുന്നു. ബേക്കല്‍ മുതല്‍ കോവളം വരെയാണ് 'ടൂറിസ്റ്റ് പാസഞ്ചര്‍ മറൈന്‍ ഹൈവേ' ആരംഭിക്കുന്നത്. തുറമുഖ വകുപ്പും ടൂറിസം വകുപ്പും സംയുക്തമായാണ് ടൂറിസ്റ്റ് പാസഞ്ചര്‍ മറൈന്‍ ഹൈവേ പദ്ധതി ആരംഭിക്കുന്നത്. ഇതിനായി ടൂറിസം സെക്രട്ടറി ചെയര്‍മാനായി കമ്മിറ്റി രൂപീകരിച്ചു.
യാത്രാ കപ്പല്‍ സര്‍വീസ് നടത്തുന്നതിനായി കാസര്‍കോട്, തലശേരി, ബേപ്പൂര്‍, കൊടുങ്ങല്ലൂര്‍, ആലപ്പുഴ, വലിയതുറ, വിഴിഞ്ഞം എന്നീ തുറമുഖങ്ങളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. തീരദേശചരക്ക് കപ്പല്‍ ഗതാഗതത്തിനായി വിഴിഞ്ഞം, കൊല്ലം, ബേപ്പൂര്‍ , അഴീക്കല്‍ , കൊടുങ്ങല്ലൂര്‍ , പൊന്നാനി എന്നീ തുറമുഖങ്ങളെയും തെരഞ്ഞെടുത്തിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതിനായി ഈ തുറമുഖങ്ങളുടെ ആഴം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.
തീരദേശയാത്ര കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിനായി നാല് ഹൈസ്പീഡ് പാസഞ്ചര്‍ വെസ്സലുകള്‍ വാങ്ങുന്നതിനായി 60 കോടി രൂപക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ ആലപ്പുഴക്കും ഫോര്‍ട്ട് കൊച്ചിക്കും ഇടയില്‍ ഹൈഡ്രോഫോയില്‍ സര്‍വീസ് നടത്തുന്നതിനായി 50 ലക്ഷം രൂപയുടെ ഭരണാനുമതിയും നല്‍കിയിട്ടുണ്ട്.
കപ്പല്‍ ചാലുകള്‍ തിരിച്ചറിയുന്നതിനായി ചാനല്‍ മാര്‍ക്കിംഗ് ബോയകള്‍ കൊല്ലം, ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങളില്‍ സ്ഥാപിച്ചു കഴിഞ്ഞു. വിഴിഞ്ഞം തുറമുഖത്ത് ബോയ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിന് പുറമെ, കൊല്ലം തുറമുഖത്ത് കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യുന്നതിന് ഒരു ക്രെയിന്‍ വാങ്ങുന്നതിനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha