അരിയില്ല, ഇന്ധനമില്ല, ബാങ്കുമില്ല; എന്തോന്ന് 'പരണം' സര്‍ക്കാരേ ?

ബാങ്ക്, റേഷന്‍കട, പെട്രോള്‍ ബങ്ക്...... ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പിണറായി വിജയനും വി മുരളീധരനുമൊഴിച്ച് കേരളത്തിലെ സകലമാന മലയാളികളും ദിവസത്തില്‍ ഒരു തവണയെങ്കിലും സന്ദര്‍ശിക്കുന്ന മൂന്നു സ്ഥാപനങ്ങളും ഇന്ന് സമരത്തിലാണ്. പണം വേണ്ട, പെട്രോള്‍ വേണ്ട, അരിയും വേണ്ട .... കേരളത്തെ മധുരമനോജ്ഞ ഹരിത സുന്ദര രാജ്യമാക്കി തീര്‍ക്കാന്‍ ഊണും ഉറക്കവുമില്ലാതെ കഷ്‌ടപ്പെടുന്ന ഉമ്മന്‍ചാണ്ടി ഇക്കാര്യം അറിഞ്ഞോ എന്തോ?
ബാങ്കും റേഷന്‍കടയും പെട്രോളും അവശ്യ സര്‍വീസാണെന്നിരിക്കെ മൂന്നും മുടക്കമില്ലാതെ പ്രവര്‍ത്തിപ്പിക്കണമെന്ന് എന്തുകൊണ്ട് സര്‍ക്കാര്‍ ആവശ്യപ്പെട്ടില്ല? ഇതൊരു സാധാരണക്കാരന്റെ സംശയം മാത്രമാണ്. സര്‍ക്കാരിന് പിടിപ്പതു ജോലിയുണ്ട്. സി.പി.എമ്മുമാരെ ജയിലില്‍ മര്‍ദ്ദിക്കാന്‍ കൂട്ടുനിന്ന ജയില്‍ സൂപ്രണ്ടിനെ സ്ഥലം മാറ്റണം. പിണറായിയെ ലാവ്‌ലിന്‍ കേസില്‍ നിന്നും രക്ഷിക്കണം എന്നിങ്ങനെ ജോലികള്‍ ധാരാളം. ഇതിനിടയില്‍ പൊതുജനങ്ങളുടെ സൗകര്യം അന്വേഷിക്കാന്‍ എവിടെ നേരം?
വാചകമടിക്ക് മാത്രം ഒരു കുറവുമില്ല കേരളത്തില്‍ . കേരളത്തെ സ്വര്‍ഗമാക്കുമെന്ന് ഇന്നലെ ശംഖുമഖത്തെത്തിയ വിദ്വാന്‍ നമോ പറഞ്ഞു. പ്രധാനമന്ത്രി കസേരയില്‍ കയറി ഇരിന്നു കഴിയുമ്പോഴറിയാം യഥാര്‍ത്ഥ സ്വഭാവം.
കേരളത്തിലെ രാഷ്‌ട്രീയക്കാരും കേരളത്തിലെത്തുന്ന രാഷ്‌ട്രീയക്കാരും വായും പൂട്ടി ഇരുന്നാല്‍ മാലോകര്‍ക്ക് സമാധാനം കിട്ടും. പക്ഷേ ഇക്കാര്യം ആരും തുറന്നു പറയുന്നില്ലെന്നു മാത്രം.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ താമസിക്കുന്ന പ്രതികള്‍ ജയിലില്‍ കലാപമുണ്ടാക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വാങ്ങി പോക്കറ്റിലിട്ട ശേഷം അങ്ങനെയൊരു റിപ്പോര്‍ട്ടേ ഇല്ലെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. ഇപ്പോള്‍ പുതിയൊരു വാര്‍ത്ത പുറത്തു വന്നിരിക്കുന്നു. പി.മോഹനനെ വധിക്കുമത്രേ. പി. മോഹനന്‍ കൊല്ലപ്പെടുകയാണെങ്കില്‍ ഉത്തരവാദിത്വം സി.പി.എമ്മിനല്ലാതെ മറ്റാര്‍ക്ക് ?
വൃന്ദാകാരാട്ടിനോട് ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകന് അടികിട്ടി. കൊടുത്തത് എം.എല്‍.എ. ഇതാണ് കാലം. ആര്‍എസ്‌എസുകാരും പോപ്പുലര്‍ ഫ്രണ്ടുകാരും സി.പി.എമ്മില്‍ ചേരുന്നു!
കേരളത്തെ പാലാഴിയാക്കാന്‍ ഒരു ഒറ്റമൂലി നിര്‍ദ്ദേശിക്കാം. കെ.പി.സി.സിക്ക് രണ്ട് വൈസ്‌പ്രസിഡന്റുമാര്‍ എന്ന എ.ഐ.സി.സി ഫോര്‍മുലയുടെ മാതൃകയില്‍ കേരളത്തിന് രണ്ട് മുഖ്യമന്ത്രിമാരെ നിയമിക്കുക. ഒരാള്‍ ഉമ്മന്‍ചാണ്ടി. അപരന്‍ പിണറായി വിജയന്‍. ഉപമുഖ്യമന്ത്രിയാകാനും രണ്ടു പേരുണ്ട്; രമേശ് ചെന്നിത്തലയും കോടിയേരിയും.
ഇങ്ങനെ സംഭവിച്ചില്ലെങ്കില്‍ പണമില്ലാതെ, ഇന്ധനമില്ലാതെ, അരിയില്ലാതെ മലയാളികള്‍ വെന്തു മരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha