കെ.എസ്.ആര്‍ .ടി.സി : 13,440 പേര്‍ക്ക് ജോലി നഷ്‌ടമാകും

കെ.എസ്.ആര്‍ .ടി. സിയുടെ പുനരുദ്ധാരണ പാക്കേജിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. 30 ശതമാനത്തോളം ജീവനക്കാരെ വെട്ടി കുറയ്‌ക്കാനാണ് തീരുമാനം. ജീവനക്കാരാകട്ടെ കടുത്ത ആശങ്കയിലാണ്. 35,000 സ്ഥിരം ജീവനക്കാരും 9,801 താത്‌ക്കാലിക ജീവനക്കാരുമാണ് ഇപ്പോള്‍ കെ.എസ്.ആര്‍. ടി.സിയില്‍ ഉള്ളത് .
കണക്കുനോക്കുമ്പോള്‍ മൊത്തം ജീവനക്കാരുടെ 30 ശതമാനമായ 13,440 പേര്‍ക്ക് തൊഴില്‍ നഷ്‌ടപ്പെടാനിടയുണ്ട് . ഏകദേശം എല്ലാ താത്‌കാലിക ജീവനക്കാരെയും പിരിച്ചുവിടാനാണ് തീരുമാനം. കൂടാതെ പെന്‍ഷന്‍ പ്രായമടുത്തിരിക്കുന്ന സ്ഥിര ജീവനക്കാര്‍ക്കെല്ലാം വി.ആര്‍ . എസ് നല്‍കാനുമാണ് നിശ്ചയിച്ചിരിക്കുന്നത് . മെക്കാനിക്കല്‍ ജീവനക്കാരെയും വെട്ടികുറയ്‌ക്കാന്‍ ആലോചനയിലുണ്ട് .
ജീവനക്കാരുടെ സംഘടനകളുമായി കോര്‍പ്പറേഷന്‍ ഒരു ചര്‍ച്ച പോലും നടത്താതെയാണ് ഈ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയത് .
https://www.facebook.com/Malayalivartha