സൈനികന്റെ ഭാര്യയായ സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപികയും കൂട്ടാളിയും ചാരായം വിറ്റതിന് അറസ്റ്റില്‍ 500 ലിറ്റര്‍ കോടയും 22 ലിറ്റര്‍ ചാരായവും പിടിച്ചെടുത്തു

ചാരായം വാറ്റി വില്പന നടത്തിയതിന് അദ്ധ്യാപികയെയും കൂട്ടാളിയെയും ആലപ്പുഴ ജില്ലാ എക്‌സൈസ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. ചിങ്ങോലി എസ്.എന്‍.ഡി.പി ജംഗ്ഷന് സമീപം വാഹനപരിശോധന നടത്തുന്നതിനിടെ ബുള്ളറ്റിലെത്തിയ ചിങ്ങോലി അരീക്കത്തറ കവിതാഭവനത്തില്‍ രജീഷ് കുമാറിനെ (39) പത്തുലിറ്റര്‍ ചാരായവുമായി പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യംചെയ്തപ്പോഴാണ് അദ്ധ്യാപികയുടെ പങ്ക് വെളിവായത്. തുടര്‍ന്ന് കായംകുളത്തെ സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപികയായ ചിങ്ങോലി മാധവത്തില്‍ അനിതയുടെ (43) വീട്ടില്‍ നടത്തിയ പരിശോധനയില്‍ 300 ലിറ്റര്‍ കോടയും 12 ലിറ്റര്‍ ചാരായവും പിടിച്ചെടുത്തു. ഇവരുടെ ഭര്‍ത്താവ് ഓമനക്കുട്ടന്‍ സൈനികനാണ്. ഇയാള്‍ ഒന്നരമാസം മുമ്ബാണ് നാട്ടിലെത്തി മടങ്ങിയത്.
വീടിന്റെ മുകളിലത്തെ നിലയിലെ മുറിയില്‍ ചാരായം വാറ്റുന്നതിനും പുക പോകുന്നതിനും അവശിഷ്ടങ്ങള്‍ കളയുന്നതിനും പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു. സമീപത്തെ ക്ഷേത്ര ഉത്സവത്തിന് മുന്നോടിയായി ചാരായം വാറ്റുന്നതിനാണ് കോട സൂക്ഷിച്ചിരുന്നതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha