വര്‍ധ' തമിഴ്‌നാട് തീരം തൊട്ടു; ചെന്നൈ വിമാനത്താവളം അടച്ചു

വര്‍ധ സംഹാരതാണ്‍ഡവമാടും എങ്ങും അതീവ ജാഗ്രതാ നിര്‍ദ്ദേശം. വര്‍ധ ചുഴലിക്കാറ്റ് തീരം തൊട്ടതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തമിഴ്‌നാട് തീരങ്ങളില്‍ കാറ്റ് ഇതിനോടകം ശക്തിപ്രാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതേതുടര്‍ന്ന് ചെന്നൈ വിമാനത്താവളം അടച്ചു. ചെന്നൈയിലേയ്ക്കുള്ള വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു.
ചെന്നൈ നിവാസികളോട് വീടിനുള്ളില്‍ തന്നെ കഴിയാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളുര്‍ ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കിയിരിക്കുകയാണ്. അണ്ണാ സര്‍വ്വകലാശാല പരീക്ഷകളെല്ലാം മാറ്റി. മറീനാബീച്ചില്‍ വിനോദ സഞ്ചാരികളെയെല്ലാം ഒഴിപ്പിച്ചിരിക്കുകയാണ്. കടലോര മേഖലയില്‍ മത്സ്യബന്ധന തൊഴിലാളികളെയും മാറ്റി പാര്‍പ്പിച്ചു.
തമിഴ്‌നാട്ടിലെ വിഴുപുരത്ത് നാല് വീടുകള്‍ തകര്‍ന്നു. ആന്ധ്ര തീരത്ത് നാല് കമ്പനി അര്‍ധസൈനീക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലും ആന്ധ്രയിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേരളത്തിലെ വടക്കന്‍ ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയില്‍ സമീപിക്കുന്ന ചുഴലിക്കാറ്റിനെ നേരിടുന്നതിന്റെ ഭാഗമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
https://www.facebook.com/Malayalivartha