ഒരു ഭര്‍ത്താവിനും കാമുകനാകാന്‍ കഴിയില്ല, ഭാര്യയ്ക്ക് കാമുകിയും;മകന്റെ മൂന്നാം ചരമവാര്‍ഷികത്തില്‍ മരണത്തിന് പിന്നിലെ ഭാര്യയുടെ ബന്ധം വെളിപ്പെടുത്തി അച്ഛന്റെ ഫേസ്ബുക്ക് പോസ്റ്റ്

മകന്റെ അകാല വിയോഗത്തില്‍ ചങ്കുപെട്ടുന്ന വേദനയോടെ ഒരു പിതാവിന്റെ ഓര്‍മ്മക്കുറിപ്പ്. മകന്റെ മൂന്നാം ചരമവാര്‍ഷികത്തില്‍ മരണത്തിന് പിന്നിലെ അമ്മയുടെ രഹസ്യകാമുക ബന്ധം വെളിപ്പെടുത്തി അച്ഛന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇവാര്‍ത്ത നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്ന എറണാകുളം എആര്‍ ക്യാമ്പ് എഎസ്‌ഐ വൈ ഷാജിയുടെ മകന്‍ മുഹമ്മദ് റോഷന്റെ മരണം ആത്മഹത്യയല്ല, കൊലപാതകമാണ് എന്ന വാദവുമായി പിതാവ് തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍.
അന്വേഷണ ഉദ്യോഗസ്ഥരെ പല തവണ ഈ വിവരങ്ങള്‍ അറിയിച്ചെങ്കിലും അനുകൂലമായ നിലപാടല്ല തനിക്ക് അവരില്‍ നിന്നുണ്ടായതെന്ന് ഷാജി വ്യക്തമാക്കുന്നു. ഇത് മകന്‍ നഷ്ടപ്പെട്ട ഒരു പിതാവിന്റെ മാനസികാവസ്ഥയായി കാണാന്‍ മറ്റുള്ളവര്‍ക്ക് കഴിയും പക്ഷെ, എനിക്കതിന് ആകില്ല. കാരണം എനിക്ക് നഷ്ടപ്പെട്ടത് എന്റെ ഒരേയൊരു മകനാണ്. എന്റെ ജീവനാണ്. അവന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു എന്നും ഫേസ്ബുക്ക് പോസ്റ്റിന്റെ ഒരു ഘട്ടത്തില്‍ ഷാജി പറയുന്നു.
കൂടാതെ ഇത്രയും കാലം നിയമനടപടികളുമായി മുന്നോട്ട് പോയതല്ലാതെ വിവരങ്ങള്‍ പരസ്യപ്പെടുത്തിയിരുന്നില്ല. പക്ഷെ ഇതിലെ കഥാപാത്രങ്ങള്‍ ഇപ്പോഴും അവരുടെ പ്രവര്‍ത്തികള്‍ തുടരുകയും അവരുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ മൂലം വേറെയും കുടുംബങ്ങള്‍ തകരുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ഇവരെക്കുറിച്ച് ജനങ്ങള്‍ അറിയണം.
എല്ലാവരും ഫേസ്ബുക്കില്‍ അമ്മയുടെ സ്‌നേഹത്തെക്കുറിച്ച് എഴുതുമ്പോള്‍ എന്റെ മകനും അങ്ങനെ ആഗ്രഹിച്ചിരുന്നിരിക്കാം.. എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റ് അമ്മയുടെ രഹസ്യകാമുക ബന്ധത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 2013 ഡിസംബര്‍ 11നാണ് മുഹമ്മദ് റോഷന്‍ മരിക്കുന്നത്. കിടപ്പുമുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു റോഷന്റെ ശരീരം. നാട്ടുകാരും പോലീസും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും പതിനൊന്ന് മണിയോടെ മരണം സംഭവിച്ചു.
ആത്മഹത്യ എന്ന നിലയില്‍ പോലീസ് കേസ് അവസാനിപ്പിക്കുകയും ചെയ്തു. മകന്റെ മരണം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷമാണ് ഷാജിക്ക് മരണത്തില്‍ സംശയം തോന്നിയത്. പോലീസ് ഉദ്യോഗസ്ഥനായതിനാല്‍ തന്നെ പോലീസ് ഇന്‍ക്വിസ്റ്റ് പരിശോധിക്കാന്‍ സാധിച്ച ഷാജി കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന ചില വിവരങ്ങളായിരുന്നു.
ഷാജിയുടെ മകന്റെ യഥാര്‍ത്ഥ ഉയരത്തില്‍ നിന്നും കുറച്ചാണ് മൃതദേഹത്തിന്റെ ഉയരം കാണിച്ചിരുന്നത്. മുറിയിലെ ഫാനില്‍ റോഷന് തൂങ്ങിമരിക്കാന്‍ സാധിക്കില്ല എന്നത് മറച്ചുവയ്ക്കാനാണ് ഇതെന്ന് ഷാജി പറയുന്നു. ഇതോടൊപ്പം ഇന്‍ക്വിസ്റ്റില്‍ റോഷന്‍ മരിച്ചു കിടന്ന സീനിന്റെ ഫോട്ടോ മാത്രം ഉണ്ടായിരുന്നില്ലെന്നതും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇദ്ദേഹം രഹസ്യമായി തന്റെ വീട് നിരീക്ഷിക്കാന്‍ തുടങ്ങി. ഇതോടെ വീട്ടില്‍ പതിവായി ഒരാള്‍ വന്ന് പോകുന്നത് ഇദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുകയും വീടിനുള്ളില്‍ ഘടിപ്പിച്ച ക്യാമറയില്‍ ഭാര്യയും ഇയാളും തമ്മിലുള്ള രഹസ്യ ബന്ധത്തിന്റെ തെളിവുകള്‍ ലഭിക്കുകയും ചെയ്തു. മകന്‍ ഈ ബന്ധം കണ്ടുപിടിച്ചതാകാം അവന്റെ മരണത്തിലെത്തിച്ചത് എന്നാണ് ഷാജിയുടെ സംശയം.
https://www.facebook.com/Malayalivartha