വടകര വീരനില്ല, കോഴിക്കോട്ടോ? വയനാടോ?

എം.പി.വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുളള എസ്.ജെ.പിക്ക് വടകര പാര്‍ലമെന്റ് സീറ്റ് നല്‍കാനുളള കോണ്‍ഗ്രസ് തീരുമാനത്തിന് കോണ്‍ഗ്രസില്‍ നിന്നുതന്നെ തിരിച്ചടി. കേന്ദ്രമന്ത്രിയും വടകരയെ പ്രതിനിധീകരിക്കുന്ന ലോകസഭാംഗവുമായ മുല്ലപ്പളളി രാമചന്ദ്രനാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്. വടകരയില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കണമെന്നാണ് മുല്ലപ്പളളിയുടെ ആവശ്യം. താന്‍ മത്സരരംഗത്തുണ്ടാകുമെന്ന് വടകരയിലെ പ്രവര്‍ത്തകരെ മുല്ലപ്പളളി അറിയിച്ചു കഴിഞ്ഞു. വടകര മുല്ലപ്പളളളിക്ക് നല്‍കണമെന്നാണ് എ.കെ ആന്റണിയും മനസുതുറന്നത്.
വീരേന്ദ്രകുമാറിന്, കോണ്‍ഗ്രസിന് ജയസാദ്ധ്യത കുറഞ്ഞ കോഴിക്കോട് നല്‍കിയേക്കും. എന്നാല്‍ വടകരക്കോ വയനാടിനോ വേണ്ടിയാണ് വീരേന്ദ്രകുമാര്‍ ശ്രമിക്കുന്നത്. വയനാട്ടില്‍ നിന്നും എം.ഐ ഷാനവാസ് സ്ഥലം വിടാന്‍ തയ്യാറാകില്ല. കസ്‌തൂരിരംഗനില്‍ തൂങ്ങിയാണ് വയനാട്ടില്‍ കോണ്‍ഗ്രസിനുളള ഭാവി. കോണ്‍ഗ്രസ് വയനാട്ടില്‍ തോല്‍ക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ഉണ്ട്. എന്നാല്‍ ഇതുകൊണ്ടെന്നും ഷാനവാസ് മടങ്ങാന്‍ തയ്യാറല്ല. വയനാട്ടില്‍ താന്‍ സേഫാണെന്നാണ് ഷാനവാസിന്റെ പക്ഷം. എന്നാല്‍ വീരേന്ദ്രകുമാറിന് വയനാട്ടില്‍ പ്രതീക്ഷയുണ്ട്. അദ്ദേഹത്തിന്റെ മകന്‍ ശ്രേയാംസ്‌കുമാര്‍ വയനാട്ടില്‍ എം.എല്‍.എയാണ്.
കെ.കെ. രമയുടെ സ്വാധീനത്തിലാണ് മുല്ലപ്പളളിയുടെ കണ്ണ്. കോഴിക്കോട് സിറ്റിംഗ് എം.പി. എം.കെ.രാഘവന് ജയപ്രതീക്ഷയില്ല. ചെറിയ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എം.കെ. രാഘവന്‍ ജയിച്ചത്. വീരേന്ദ്രകുമാറിന് കോഴിക്കോട് ആഴത്തില്‍ വേരോട്ടമുണ്ട്. മാതൃഭൂമിയുടെ ആസ്ഥാനവും കോഴിക്കോടാണ്. ഒത്തുപിടിച്ചാല്‍ കോഴിക്കോട് പോരും എന്നാണ് വീരേന്ദ്രകുമാറിന്റെ പ്രതീക്ഷ. ഏതായാലും ഒരു സീറ്റ് എന്നതില്‍ നിന്നും വീരേന്ദ്രകുമാര്‍ പിന്മാറിയിട്ടില്ല. ഇതിനിടയില്‍ കേരള കോണ്‍ഗ്രസിനെ മെരുക്കാന്‍ വീരേന്ദ്രകുമാറിന് സീറ്റ് നല്‍കാതിരിക്കാനും സാദ്ധ്യതയുണ്ട്. എങ്കില്‍ യു.ഡി.എഫ് വിടുമെന്ന് വീരേന്ദ്രകുമാര്‍ ഉമ്മന്‍ചാണ്ടിയെ അറിയിച്ചിട്ടുണ്ട്. വീരന്‍ വിട്ടാല്‍ ഉമ്മന്‍ചാണ്ടി വെളളത്തിലൊഴുകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha