കെഎസ്ആര്‍ടിസി യാത്ര ഇനി സുഗമമാക്കാം , യാത്രാ കാര്‍ഡുകള്‍ നാളെ മുതല്‍; ലക്ഷ്യം സ്ഥിരം യാത്രക്കാര്‍

കെഎസ്ആര്‍ടിസിയിലെ സ്ഥിരം യാത്രക്കാര്‍ക്കായി നാളെ മുതല്‍ യാത്രാ കാര്‍ഡുകള്‍ എത്തുന്നു. നോട്ട്ക്ഷാമം മറികടന്നു കൂടുതല്‍ യാത്രക്കാരെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണു വിവിധ തുകയ്ക്കുള്ള നാലു തരം കാര്‍ഡുകള്‍ നല്‍കുന്നത്.
കാര്‍ഡുകള്‍ കെഎസ്ആര്‍ടിസി ഡിപ്പോകളിലെ കാഷ്‌കൗണ്ടറില്‍ നിന്നു ലഭിക്കും. തുക പണമായിത്തന്നെ നല്‍കണം. ബ്രോണ്‍സ് കാര്‍ഡുകള്‍ ജില്ലയ്ക്കുള്ളിലെ യാത്രയ്ക്കു മാത്രം ഉപയോഗിക്കാം.
ബസിലെ യാത്രയ്ക്കിടെ കണ്ടക്ടര്‍ യാത്രാ കാര്‍ഡിന്റെ നമ്പരും ഇറങ്ങേണ്ട സ്‌റ്റോപ്പിന്റെ ഫെയര്‍ സ്‌റ്റേജും ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനില്‍ രേഖപ്പെടുത്തി തുക ഈടാക്കും.
കാര്‍ഡ് ഉപയോഗിച്ചുള്ള യാത്രയ്ക്ക് കണ്ടക്ടര്‍മാര്‍ ചെയ്യേണ്ടതെന്തൊക്കെയെന്ന് കോര്‍പറേഷന്‍ വിശദമാക്കിയിട്ടുണ്ട്. കാര്‍ഡ്, യാത്രാ വിവരങ്ങള്‍ ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനില്‍ രേഖപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടി വരും.
നാലുതരം കാര്‍ഡുകളാണ് ഉളളത്.
ബ്രോണ്‍സ് കാര്‍ഡ് (1000 രൂപ), സില്‍ വര്‍ കാര്‍ഡ്(1500 രൂപ), ഗോള്‍ഡ് കാര്‍ഡ്(3000 രൂപ) , പ്രീമിയം കാര്‍ഡ്(5000 രൂപ) ഇതില്‍
ബ്രോണ്‍സ് കാര്‍ഡുകള്‍ റവന്യൂ ജില്ലയ്ക്കുള്ളിലെ സിറ്റി സര്‍വീസ്, സിറ്റി ഫാസ്റ്റ്, ഓര്‍ഡിനറി, ലിമിറ്റഡ് സ്‌റ്റോപ്പ് ഓര്‍ഡിനറി സര്‍വീസുകളിലാണ് ഇത് ഉപയോഗിക്കാന്‍ കഴിയുക. ഒരു മാസമാണ് കാര്‍ഡുകളുടെ കാലാവധി.
സില്‍വര്‍ കാര്‍ഡുകള്‍ സിറ്റി സര്‍വീസ്, സിറ്റി ഫാസ്റ്റ്, ഓര്‍ഡിനറി, ലിമിറ്റഡ് സ്‌റ്റോപ്പ്, ജന്റം നോണ്‍ എസി സര്‍വീസുകള്‍ക്ക് ബാധകമാണ്.
ഗോള്‍ഡ് കാര്‍ഡുകള്‍ സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ്, ഓര്‍ഡിനറി ലിമിറ്റഡ് സ്റ്റോപ്പ്, സിറ്റി, സിറ്റി ഫാസ്റ്റ്, ജന്റം നോണ്‍ എസി സര്‍വീസുകള്‍ക്ക് ബാധകമാണ്.
പ്രീമിയം കാര്‍ഡ് ജന്റം എസി ജന്റം നോണ്‍ എസി,സൂപ്പര്‍ ഫാസ്റ്റ് , ഫാസ്റ്റ്, ഓര്‍ഡിനറി ലിമിറ്റഡ്‌സ്‌റ്റോപ്പ്, ഓര്‍ഡിനറി, സിറ്റി സര്‍വീസ്, സിറ്റി ഫാസ്റ്റ് എന്നിവയ്ക്കും ബാധകമാണ്.
https://www.facebook.com/Malayalivartha