ഇനി കാര്‍ഡ് ഉപയോഗിച്ചും കെ.എസ്.ആര്‍.ടി.സിയില്‍ യാത്ര ചെയ്യാം

പരിധിയില്ലാത്ത യാത്ര വാഗ്ദാനം ചെയ്ത് കെ.എസ്.ആര്‍.ടി.സി പ്രഖ്യാപിച്ച യാത്ര കാര്‍ഡുകളുടെ ഉദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിച്ചു. ബ്രോണ്‍സ്, സില്‍വര്‍, ഗോള്‍ഡ്, പ്രീമിയം എന്നിങ്ങനെ നാല് കാര്‍ഡുകളാണ് പുറത്തിറക്കിയത്. യാത്ര കാര്‍ഡുകള്‍ കെ.എസ്.ആര്‍.ടി.സിക്കും യാത്രക്കാര്‍ക്കും ഒരു പോലെ പ്രയോജനകരമാണെന്നും കാലാനുസൃതമായ ഇത്തരം പുതുസംരംഭങ്ങള്‍ക്ക് ഇനിയും തുടക്കമിടുമെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.ആര്‍.ടി.സിയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ നടപടികളുണ്ടാകും. മാര്‍ച്ചോടെ സാമ്പത്തിക നിലക്ക് മാറ്റംവരുത്താന്‍ മാനേജ്‌മെന്റിനൊപ്പം ജീവനക്കാര്‍ രംഗത്തുണ്ട് എന്നത് ആശാവഹമാണ്. വരുമാനവര്‍ധനയിലേക്കുള്ള മാര്‍ഗങ്ങളില്‍ ജീവനക്കാരെ പ്രോത്സാഹിപ്പിക്കാന്‍ ആകര്‍ഷകമായ സമ്മാനപദ്ധതികളും കെ.എസ്.ആര്‍.ടി.സി ആവിഷ്‌കരിച്ചിട്ടുണ്ട്. ഇവ ഉടന്‍ ആരംഭിക്കും.
പാതിവഴിയില്‍ നിശ്ചലമായ പദ്ധതികള്‍ അവലോകനം ചെയ്യും. ഇവ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സ്ത്രീകള്‍ക്ക് മാത്രമായി നിരത്തിലിറക്കുന്ന പിങ്ക് ബസും മന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു.
https://www.facebook.com/Malayalivartha


























