പിണറായി തുടങ്ങി, തോളിലിരുന്ന് മൂക്കുകടിച്ച സഖാക്കള്‍ക്ക് ഗെറ്റ് ഔട്ട്

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിനെതിരെയുള്ള സമരത്തില്‍ പങ്കെടുത്ത രണ്ട് സ്റ്റാഫ് അംഗങ്ങളെ മുഖ്യമന്ത്രി പുറത്താക്കി.അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി രാജാ ശശിയെയും അസിസ്റ്റന്റ്പ്രൈവറ്റ്സെക്രട്ടറി ബി എസ് പ്രകാശിനെയുമാണ് പുറത്താക്കിയത്.ഇവരെ പുറത്താക്കിയതായി കാണിച്ച് മുഖ്യമന്ത്രി ഉത്തരവും ഇറക്കി. പുറത്താക്കാനുള്ള കാരണം പറഞ്ഞിട്ടില്ല.
സെക്രട്ടേറിയറ്റ് സര്‍വീസിലെ സി പി എം സംഘടനയിലെ പ്രമുഖരാണ് പുറത്താക്കപ്പെട്ടത്.സംഘടനാ തലത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ് സംഭവം.കെ.എ.എസിനെതിരെ നടന്ന സമരത്തില്‍ പങ്കെടുത്തത് എന്തുകൊണ്ടാണെന്ന വിശദീകരണം പോലും മുഖ്യമന്ത്രി ചോദിച്ചില്ല. ഇവര്‍ സമരത്തില്‍ പങ്കെടുത്തതായി മുഖ്യമന്ത്രി നേരത്തെ മനസിലാക്കിയിരുന്നു.എന്നാല്‍ ഇതു സംബന്ധിച്ച് മുഖ്യമന്ത്രി ആരുമായും ആശയ വിനിമയം നടത്തിയിട്ടില്ല. അങ്ങനെ നടത്തുന്ന ശീലവും അദ്ദേഹത്തിനില്ല. ജീവനക്കാരെ പുറത്താക്കാന്‍ മാത്രം നിര്‍ദ്ദേശം നല്‍കി.
തോളത്ത് കയറി ഇരുന്ന് മുക്ക് കടിക്കാര്‍ അനുവദിക്കില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് പിണറായിയുടെ നടപടി.ഉമ്മന്‍ ചാണ്ടിയുടെ സ്റ്റാഫില്‍ ഉണ്ടായിരുന്നവര്‍ റോളില്‍ കയറി ഇരുന്ന് മൂക്ക് കടിച്ചിട്ടും വെറുതെ വിട്ടതാണ് അദ്ദേഹത്തിന് വിനയായി തീര്‍ന്നത്.
കെ എ എസിനെതിരെ സമരം ചെയ്യുന്നവരെ നിലയ്ക്ക നിര്‍ത്താന്‍ മറ്റ് ചില നടപടികളും അദ്ദേഹം സ്വീകരിക്കുന്നുണ്ട്. സെക്രട്ടേറിയറ്റില്‍ നിന്നും സപ്യൂട്ടേഷനില്‍ മറ്റ് സ്ഥാപനങ്ങളിലേക്ക് പോയവരെ മടക്കി കൊണ്ടുവന്ന് അനര്‍ഹമായ പ്രൊമോഷനുകള്‍ തടയുകയാണ് ലക്ഷ്യം. താഴെയുള്ളവര്‍ക്ക് സ്ഥാനം നല്‍കാനാണ് ജീവനക്കാര്‍ ഡപ്യൂട്ടേഷനില്‍ പോകുന്നത്. ഇനി അത്തരം പതിവുകള്‍ വേണ്ടെന്ന് മുഖ്യമന്ത്രി വൈകാതെ തീരുമാനിക്കും.
https://www.facebook.com/Malayalivartha