നേന്ത്രപ്പഴത്തിനകത്ത് ഒളിപ്പിച്ച് കടത്തിയ ആറ് ലക്ഷത്തിന്റെ വിദേശ കറന്‍സികളുമായി രണ്ടു പേര്‍ പിടിയില്‍

വിമാനത്താവളം വഴി നേന്ത്രപ്പഴത്തിനകത്ത് ഒളപ്പിച്ചുകടത്താന്‍ ശ്രമിച്ച 46 ലക്ഷത്തിന് തുല്യമായ വിദേശ കറന്‍സികളുമായി രണ്ടുപേര്‍ പിടിയില്‍. കണ്ണൂര്‍ നിര്‍മലഗിരി മല്ലന്നൂര്‍ സ്വദേശി അബ്ദുല്‍ റാസിഖ് (26), കണ്ണൂര്‍ കോട്ടയം പൊയില്‍ മൂക്കണ്ടി വീട്ടില്‍ കെ. റമീസ് (21) എന്നിവരെയാണ് ഡയറക്ടറേറ്റ് ഓഫ് ഇന്റലിജന്‍സ് സംഘം പിടികൂടിയത്.
ലഗേജിനകത്തെ നേന്ത്രപ്പഴത്തിനകത്ത് കറന്‍സികള്‍ ഒളിച്ചിച്ച നിലയിലായിരുന്നു. സൗദി റിയാല്‍, യു.എ.ഇ ദിര്‍ഹം അടക്കം 46 ലക്ഷത്തിന്റെ മൂല്യമുള്ള കറന്‍സികളാണ് പിടികൂടിയത്. ബുധനാഴ്ച പുലര്‍ച്ചെയുള്ള ഇന്‍ഡിഗോ എയറിന്റെയും സ്‌പൈസ് ജെറ്റിന്റെയും വിമാനത്തില്‍ ദുബൈയിലേക്ക് പോകാനാണ് ഇരുവരും കരിപ്പൂരിലത്തെിയത്.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കോഴിക്കോട്ട് നിന്നത്തെിയ ഡി.ആര്‍.ഐ സംഘം യാത്ര തടഞ്ഞ് പരിശോധിച്ചപ്പോഴാണ് കറന്‍സികള്‍ കണ്ടത്തെിയത്.
https://www.facebook.com/Malayalivartha