കേരളം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട ഹാസ്യ-നൃത്ത കലാകാരന്‍ ആത്മഹത്യ ചെയ്തു...

സ്റ്റേജ് ഷോകളിലെ സജീവ സാന്നിധ്യമായിരുന്ന യുവ നര്‍ത്തകനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചവറ സ്വദേശിയായ അനന്ദുദാസ് ആണ് മരിച്ചത്. 22 വയസ്സായിരുന്നു. ഫേസ്ബുക്കിലും വാട്സ് ആപ്പിലും തന്റെ മരണക്കുറിപ്പ് എഴുതിവച്ചാണ് അനന്ദു വിടവാങ്ങിയത്. ഒരു ദിവസം ഈ ലോകത്ത് നിന്ന് വിടവാങ്ങും എന്ന് പറഞ്ഞുകൊണ്ടായിരുന്നു അനന്ദുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
മെയ് 11 ന് പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു ഈ സ്റ്റാറ്റസ് അപ്ഡേറ്റ്. എന്നാല്‍ പിന്നീട് കണ്ടെത്തിയത് അനന്ദുവിന്റെ ചേതനയറ്റ ശരീരം ആയിരുന്നു. വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും ഇപ്പോഴും ഇത് സത്യമാണെന്ന് വിശ്വസിക്കാനാവുന്നില്ല.
നര്‍ത്തകനായിരുന്നു അനന്ദു ദാസ്. അതുകൊണ്ട് തന്നെ അനന്ദു ദാസ് ഡാന്‍സര്‍ എന്ന പേരാണ് ഫേസ്ബുക്കില്‍ ഉപയോഗിച്ചിരുന്നത്. നീട്ടി വളര്‍ത്തിയ മുടി ആയിരുന്നു അനന്ദുവിന്റെ ഹൈലൈറ്റ്. എവിടേയും അനന്ദു ആദ്യം തന്നെ ശ്രദ്ധിക്കപ്പെട്ടത് ഈ നീളന്‍മുടികൊണ്ടായിരുന്നു. സ്റ്റേജ് ഷോകളിലും മെഗാ ഷോകളിലും ഹാസ്യ പരിപാടികളിലും എല്ലാം സ്ഥിരം സാന്നിധ്യമായിരുന്നു അനന്ദു.

ആളുകള്‍ക്കെല്ലാം ഏറെ പ്രിയപ്പെട്ടവനും പല പ്രമുഖര്‍ക്കൊപ്പവും അനന്ദു സ്റ്റേജ് ഷോകളില്‍ പങ്കെടുത്തിട്ടുണ്ട്. സൗമ്യമായ പെരുമാറ്റം കൊണ്ട് ഏവരുടേയും ഇഷ്ടം പിടിച്ചുപറ്റിയിട്ടുണ്ട് അനന്ദു. ഫേസ്ബുക്കിലും വാട്സ് ആപ്പിലും തന്റെ മരണക്കുറിപ്പ് എഴുതിവച്ചാണ് അനന്ദു വിടവാങ്ങിയത്. ഒരു ദിവസം ഞാന്‍ ഈ ലോകത്ത് നിന്ന് വിടവാങ്ങും എന്ന് പറഞ്ഞായിരുന്നു കുറിപ്പിന്റെ തുടക്കം.

ഒരു ദിവസം ഞാന്‍ ഈ ലോകത്ത് നിന്ന് വിടവാങ്ങും. പിന്നെ ഒരിക്കലും തിരികെ വരില്ല. നിങ്ങള്‍ എന്ന് ഓര്‍ക്കുമോ എന്ന് അറിയില്ല. മറക്കില്ലാ എന്ന് കരുതുന്നു... അനന്ദുവിന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ് തുടരുന്നത്.

നിങ്ങള്‍ ഒരിക്കലും എന്റെ ചിരിയോ ശബ്ദമോ കേള്‍ക്കില്ല. അന്ന് നിങ്ങളെ ശല്യപ്പെടുത്താന്‍ ഞാന്‍ വരില്ല. നിങ്ങളെ ഒന്ന് ചിരിപ്പിക്കാന്‍ എനിക്കാവില്ല. വര്‍ഷങ്ങള്‍ കഴിയും തോറും നമ്മള്‍ അകലുകയാണ്- ഇങ്ങനെയാണ് അനന്ദു തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഇതാണ് അനന്ദു അവസാനമായി ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ്...
https://www.facebook.com/Malayalivartha

























