Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

സെന്‍കുമാറിനു വീണ്ടും സര്‍ക്കാര്‍ പാര; കെഎടി അംഗമാക്കുന്നതിനെതിരെ കടുത്ത പരാമര്‍ശങ്ങള്‍

13 MAY 2017 12:31 PM IST
മലയാളി വാര്‍ത്ത

നിയമപോരാട്ടത്തിലൂടെ സംസ്ഥാന പൊലീസ് മേധാവി പദവിയില്‍ തിരിച്ചെത്തിയ ടി.പി.സെന്‍കുമാര്‍, കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ (കെഎടി) അംഗമായി തിരഞ്ഞെടുക്കപ്പെടുന്നതിനു തടയിടാന്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും രംഗത്ത്. ട്രൈബ്യൂണലിലെ ഒഴിവിലേക്കു സിലക്ഷന്‍ കമ്മിറ്റി നിര്‍ദേശിച്ചവരുടെ പട്ടിക കേന്ദ്രത്തിനു കൈമാറുമ്പോള്‍, അതിനൊപ്പം സെന്‍കുമാറിനെതിരെ പ്രത്യേക കുറിപ്പും സര്‍ക്കാര്‍ ഉള്‍പ്പെടുത്തും.

സെന്‍കുമാറിന്റെ വിശ്വാസ്യത അടക്കം ചോദ്യംചെയ്യുന്ന കടുത്ത പരാമര്‍ശങ്ങള്‍ അടങ്ങിയ കുറിപ്പിനു ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഗവര്‍ണറും ഹൈക്കോടതി ചീഫ് ജസ്റ്റിസും അംഗീകരിച്ച പട്ടികയ്‌ക്കൊപ്പമാണു സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം എന്ന നിലയില്‍ സെന്‍കുമാറിനെ അധിക്ഷേപിച്ചുള്ള കുറിപ്പ് ഉള്‍പ്പെടുത്തുക. ട്രൈബ്യൂണലിലെ രണ്ടംഗങ്ങളുടെ ഒഴിവില്‍ മൂന്നുപേരുകളാണു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സിലക്ഷന്‍ കമ്മിറ്റി പരിഗണിച്ചത്. ഇതില്‍ സെന്‍കുമാറിനെയും മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി വി.സോമസുന്ദരത്തെയും നിയമിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ ഇതില്‍ നടപടിയെടുക്കാതെ മാസങ്ങളോളം നീട്ടിക്കൊണ്ടുപോയി. തുടര്‍ന്നു ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ മാസം 20നു മന്ത്രിസഭ വിഷയം പരിഗണിച്ചു.

സിലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കേണ്ടതില്ലെന്നും പുതിയ തിരഞ്ഞെടുപ്പു നടത്താന്‍ ഗവര്‍ണറോട് ആവശ്യപ്പെടാനുമായിരുന്നു അന്നത്തെ തീരുമാനം. എന്നാല്‍, ഫയല്‍ പരിശോധിച്ച ഗവര്‍ണര്‍ പി.സദാശിവം, സിലക്ഷന്‍ കമ്മിറ്റി തീരുമാനം പുനഃപരിശോധിക്കാന്‍ സര്‍ക്കാരിനോ ഗവര്‍ണര്‍ക്കോ സിലക്ഷന്‍ കമ്മിറ്റിക്കോ അധികാരമില്ലെന്നു സര്‍ക്കാരിനു മറുപടി നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും അഭിപ്രായംകൂടി പരിഗണിച്ച് അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം സുപ്രീം കോടതി ചീഫ് ജസ്റ്റിസിനാണെന്നും വ്യക്തമാക്കി. അതിനാല്‍ സിലക്ഷന്‍ കമ്മിറ്റി ശുപാര്‍ശ കേന്ദ്രത്തിനു കൈമാറാനായിരുന്നു നിര്‍ദേശം. അതേസമയം ശുപാര്‍ശ കൈമാറുമ്പോള്‍ ഗവര്‍ണര്‍ക്കോ സംസ്ഥാന സര്‍ക്കാരിനോ പട്ടികയിലുള്ള ഏതെങ്കിലും ഉദ്യോഗാര്‍ഥിയെ സംബന്ധിച്ചുള്ള അഭിപ്രായം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കാമെന്നും ഗവര്‍ണര്‍ മറുപടിയില്‍ വ്യക്തമാക്കി. ഈ പഴുതുവച്ചാണു സര്‍ക്കാരിന്റെ പ്രത്യേക കുറിപ്പ്.

സിലക്ഷന്‍ കമ്മിറ്റി നല്‍കിയ രണ്ടു പേരുകളും കേന്ദ്രത്തിനു കൈമാറുമ്പോള്‍ തന്നെ തിര!ഞ്ഞെടുപ്പു നടന്ന സാഹചര്യവും വ്യക്തമാക്കാനാണു സര്‍ക്കാര്‍ തീരുമാനം. മികച്ച അപേക്ഷകരുടെ അഭാവത്തില്‍ തിരഞ്ഞെടുപ്പു നേരായ രീതിയില്‍ നടത്തിയില്ലെന്നാണു സര്‍ക്കാര്‍ നിലപാട്. പല ചീഫ് സെക്രട്ടറിമാരും അഡീഷനല്‍ ചീഫ് സെക്രട്ടറിമാരും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരും ഈയിടെ വിരമിച്ചിട്ടുണ്ട്. ഇപ്പോള്‍ പുതിയ തിരഞ്ഞെടുപ്പു നടത്തിയാല്‍ ആവശ്യത്തിലേറെ ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കുമെന്നും സര്‍ക്കാര്‍ കരുതുന്നു. സെന്‍കുമാറിന്റെ നിയമനത്തില്‍ സര്‍ക്കാരിനുള്ള ശക്തമായ വിയോജിപ്പ് ഗവര്‍ണറെയും അറിയിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനും ചീഫ് സെക്രട്ടറി, പിഎസ്‌സി ചെയര്‍മാന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതി ഏകകണ്ഠമായാണു സെന്‍കുമാറിന്റെയും സോമസുന്ദരത്തിന്റെയും പേരുകള്‍ ശുപാര്‍ശ ചെയ്തത്.

സെന്‍കുമാറിനെ പൊലീസ് മേധാവിയായി നിയമിക്കാന്‍ സുപ്രീം കോടതി ഉത്തരവിടുന്നതിനു മുന്‍പു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിനായി ട്രൈബ്യൂണല്‍ വിഷയത്തില്‍ തയാറാക്കിയ കുറിപ്പില്‍ ഇതിലും കടുത്ത പരാമര്‍ശങ്ങളാണു സര്‍ക്കാര്‍ എഴുതിയിരുന്നത്.

സര്‍ക്കാര്‍ പറയുന്നു; സെന്‍ കുമാറിന്റെ 'വിശ്വാസ്യത കരിനിഴലില്‍'

മന്ത്രിസഭ അംഗീകരിച്ച കുറിപ്പിലെ വരികള്‍: 

'സിലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്ത ഒരു ഉദ്യോഗാര്‍ഥിയായ ടി.പി.സെന്‍കുമാറിന്റെ വിശ്വാസ്യത കരിനിഴലിലാണ്. അദ്ദേഹം ഒട്ടേറെ ആരോപണങ്ങള്‍ നേരിടുന്ന വ്യക്തിയാണ്. പല പരാതികളും അന്വേഷണത്തിന്റെയോ പരിശോധനയുടെയോ വിവിധ ഘട്ടങ്ങളിലാണ്. ശുപാര്‍ശ നല്‍കുമ്പോള്‍ സിലക്ഷന്‍ കമ്മിറ്റിക്ക് ഇക്കാര്യം അറിയില്ലായിരുന്നു. അര്‍ധ ജുഡീഷ്യല്‍ അധികാരമുള്ള, ഭരണഘടനാപരമായ സ്ഥാപനത്തിലേക്ക് അദ്ദേഹത്തെ നിയമിക്കുന്നത് ആ സ്ഥാപനത്തിന്റെ തന്നെ വിശ്വാസ്യത തകര്‍ക്കും. സാധാരണ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ അംഗങ്ങളായി നിയമിക്കുന്നതു സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥരില്‍ നിന്നാണ് അല്ലാതെ ഐപിഎസില്‍ നിന്നല്ല.' 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (3 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (3 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (4 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (4 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (4 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (4 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (4 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (5 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (5 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (5 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (6 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (6 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (6 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (7 hours ago)

Malayali Vartha Recommends