Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

എവിടെയും എടുക്കുന്നില്ല സാറേ ഈ പൈസയൊന്ന് മാറ്റിത്തരുമോ? പിന്‍വലിച്ച നോട്ട് മാറ്റിക്കിട്ടാന്‍ നിറകണ്ണുകളോടെ വൃദ്ധ 

14 MAY 2017 08:58 AM IST
മലയാളി വാര്‍ത്ത

'സാറേ, ആരും എടുക്കില്ലാന്ന് പറയുന്നു, ഈ പൈസയൊന്ന് മാറ്റിത്തരുമോ' തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ചടങ്ങിനെത്തിയ മന്ത്രി വി.എസ്. സുനില്‍കുമാറിന് മുന്നില്‍ ചുരുട്ടിപ്പിടിച്ച പഴയ നാല് അഞ്ഞൂറു രൂപ നോട്ടുകളുമായി പുറനാട്ടുകര സ്വദേശിനി സരോജിനി വിതുമ്പിക്കരഞ്ഞു. അവരുടെ കൈയിലിരുന്ന നോട്ട് കണ്ട മന്ത്രി എന്ത് പറയണമെന്നറിയാതെ ഇടറി.

വീടുകളില്‍ ജോലി ചെയ്ത് ജീവിക്കുന്ന സരോജിനി നിധിപോലെ സൂക്ഷിച്ചുവെച്ചതായിരുന്നു പഴയ 500 രൂപയുടെ നാല് നോട്ടുകള്‍. നിത്യവൃത്തിക്ക് പണമില്ലാതായപ്പോഴാണ് അവര്‍ ഇത് ചെലവാക്കാനായി എടുത്തത്.
എന്നാല്‍ ആ നോട്ട് സ്വീകരിക്കാന്‍ ആരും തയ്യാറായില്ല. ഈ നോട്ട് പിന്‍വലിച്ചെന്ന് പറഞ്ഞപ്പോഴും അവര്‍ വിശ്വസിച്ചില്ല. പരിചയക്കാരുടെ നിര്‍ദേശമനുസരിച്ച് ബാങ്കില്‍ ചെന്നപ്പോള്‍ അവരും കൈമലര്‍ത്തി. ഒടുവില്‍ മന്ത്രിയുടെ അടുത്ത് ചെന്നാല്‍ ചിലപ്പോള്‍ മാറ്റിക്കിട്ടും എന്നാരോ പറഞ്ഞു. ഇതുകേട്ടാണ് അവര്‍ തന്റെ അടുത്തെത്തിയതെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു.

സരോജിനിയുടെ ആവശ്യം കേട്ട മന്ത്രി ഇവരെ കൈയില്‍പിടിച്ച് ആശ്വസിപ്പിച്ചു. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. നോട്ട് നിരോധിച്ചതോ സമരങ്ങളോ ഒന്നും സരോജിനി അറിഞ്ഞിരുന്നില്ല. ചെലവാക്കാതെ, ബാങ്കില്‍ നിക്ഷേപിക്കാതെ ഒരു കരുതല്‍ പോലെ വീട്ടില്‍ സൂക്ഷിച്ചിരുന്നതാണ് വീട്ടുജോലി ചെയ്തുകിട്ടിയ 2000 രൂപ. മന്ത്രി വിചാരിച്ചാല്‍ നോട്ട് മാറ്റിക്കിട്ടുമെന്ന അവസാന പ്രതീക്ഷയിലാണ് ഇവര്‍.

മാറ്റിക്കൊടുക്കണമെന്നാവശ്യപ്പെട്ട് മന്ത്രി കത്തുനല്‍കിയാല്‍ പുതിയ നോട്ട് കിട്ടുമെന്നാണ് ഇവരുടെ പ്രതീക്ഷ. മന്ത്രിയുടെ കത്തുണ്ടായാല്‍ നോട്ട് മാറ്റിക്കൊടുക്കാന്‍ നിയമസാധുതയുണ്ടോയെന്ന് പരിശോധിക്കാമെന്നും നാളെ എന്തായാലും തന്നെ വിളിക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രി തന്റെ ഫോണ്‍ നമ്പര്‍ സരോജിനിക്ക് കുറിച്ചു നല്‍കിയിട്ടുണ്ട്.
ഇങ്ങനെ ഒരാവശ്യവുമായി ആദ്യമായാണ് ഒരാള്‍ തന്റെ മുന്നിലെത്തിയതെന്ന് മന്ത്രി പറയുന്നു. ഇവരുടെ നോട്ട് മാറ്റികൊടുക്കാന്‍ വഴിയുണ്ടോ എന്ന് അന്വേഷിക്കുകയാണ് മന്ത്രി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (2 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (2 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (2 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (3 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (3 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (3 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (3 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (4 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (4 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (4 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (5 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (5 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (5 hours ago)

Malayali Vartha Recommends