Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായ സംഭവം... ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്


നിയമസഭ തെര‍ഞ്ഞെടുപ്പോടെ രണ്ടിലൊന്ന്... ശശി തരൂര്‍ കോണ്‍ഗ്രസിന് തലവേദനയാകുന്നു, അദ്വാനിയെ പുകഴ്ത്തിയ ശശി തരൂരിന് വിമര്‍ശനം; പിന്നാലെയുള്ള വിശദീകരണത്തിലും കോണ്‍ഗ്രസിന് 'കുത്തൽ', താക്കീതുമായി പാര്‍ട്ടി വക്താവ്


  എസ്എടി ആശുപത്രിയിൽ പ്രസവത്തിന് എത്തിയ യുവതി അണുബാധയെ തുടർന്ന് മരിച്ചെന്ന പരാതിയിൽ വിശദ അന്വേഷണത്തിന് ആരോഗ്യവകുപ്പ്....


ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'


സ്വർണം പൂശി തിരികെ ഘടിപ്പിച്ച പാളികൾ യഥാർത്ഥമാണോ, വ്യാജമാണോ..? ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം: സ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നു...

എന്താണ് ഇതിന് പിന്നില്‍? ജയയുടെ സഹായികള്‍ ഓരോന്നായി കൊല്ലപ്പെടുന്നു, ബംഗ്ലാവില്‍ നിന്ന് രാത്രി തീയും പുകയും

14 MAY 2017 11:46 AM IST
മലയാളി വാര്‍ത്ത

മരിച്ചതിന് ശേഷവും ജയലളിതയുടെ ബംഗ്ലാവ് ചര്‍ച്ചാവിഷയമാവുകയാണ്. ഇരുപതിലധികം ആളുകള്‍ മാറിമാറി കാവല്‍ നിന്നെങ്കിലും അവര്‍ക്കെല്ലാം പേടിയാണ്. പലപല അശുഭ ലക്ഷണങ്ങള്‍ കാരണം പലരും ജോലിയുപേക്ഷിച്ച് പോയി. നില്‍ക്കുന്നവര്‍ ഭയത്താല്‍ വിറയ്ക്കുന്നു. പ്രേതമെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കുന്നുമില്ല. കേസ് കൊടുക്കാനും കഴിയുന്നില്ല. അങ്ങനെ ജയലളിതയുടെ വീട് പോലെ എസ്റ്റേറ്റും വാര്‍ത്തകളില്‍ നിറയുന്നു. 

സിനിമയില്‍ താരമായി വിലസിയിരുന്നപ്പോഴും രാഷ്ട്രീയത്തില്‍ പ്രവേശിച്ച് അധികാരത്തിന്റെ കൊടുമുടി കയറിയപ്പോഴും അവര്‍ രഹസ്യമാക്കി വച്ചിരുന്ന ഒരുപാട് കാര്യങ്ങളുണ്ട്. അതിലൊന്നാണ് എന്തിനാണ് സ്വന്തം കുടുംബത്തെ അകറ്റി നിര്‍ത്തി, കൂട്ടുകാരിയുടെ വേഷത്തില്‍ തന്റെ അടുത്തെത്തിയ ഒരു സ്ത്രീയെയും അവരുടെ കുടുംബത്തെയും കൂടെക്കൂട്ടിയതെന്നും. എന്നാല്‍ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കുമൊക്കെ അപ്പുറമായിരുന്നു ജയലളിത. അതുകൊണ്ടുതന്നെയാവണം മരണശേഷവും ജയലളിത ആശയക്കുഴപ്പം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

75 ദിവസത്തെ അപ്പോളോ ആശുപത്രിയിലെ വാസവും തുടര്‍ന്നുള്ള മരണവും സംബന്ധിച്ചുള്ള അന്വേഷണങ്ങള്‍ക്ക് ജയയുടെ വിശ്വസ്തന്‍ എന്ന നിലയില്‍ ഒ. പനീര്‍ശെല്‍വം മുന്‍കൈയെടുക്കുന്നുണ്ട്. എന്നാല്‍ ആ സംശയങ്ങളെല്ലാം അനാവശ്യമാണെന്ന് പറഞ്ഞ് തള്ളിക്കളയുകയാണ് എടപ്പാടി പളനിസ്വാമിയെന്ന ഇപ്പോഴത്തെ മുഖ്യമന്ത്രി. ജയലളിത ആശുപത്രിയില്‍ കിടന്ന സമയത്തെ ദൃശ്യങ്ങള്‍ പുറത്തുവിട്ടാല്‍ പലരുടെയും മുഖംമൂടി അഴിഞ്ഞുവീഴുമെന്നാണ് എഐഎഡിഎംകെ വൃത്തങ്ങളില്‍ നിന്നുയരുന്ന ഭീഷണി. ജയലളിതയുടെ മരണശേഷം പൊതുജനവികാരത്തെ ആശുപത്രിയില്‍ 75 ദിവസം ജയലളിതയ്ക്ക് കാവലായിരുന്ന ശശികലയ്‌ക്കെതിരെ തിരിക്കുകയാണ് പനീര്‍ശെല്‍വം ആദ്യം ചെയ്തത.് അതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. 

ജയയുടെ മൃതശരീരത്തില്‍ കണ്ടെത്തിയ പാടുകളും മുറിവുകളുമൊക്കെയായിരുന്നു പനീര്‍ശെല്‍വം ആയുധമാക്കിയത്. എന്നാല്‍ നിഗൂഢതകള്‍ അവിടെകൊണ്ടും നിന്നില്ല. കൊള്ളയടി, കൊലപാതകം, അതിശയിപ്പിക്കുന്ന യാദൃശ്ചികതകള്‍ തുടങ്ങി ജയലളിതയുടെ പ്രതികാരദാഹിയായ ആത്മാവുവരെ ഇക്കാലയളവില്‍ ചര്‍ച്ചാവിഷയമായി.

കഴിഞ്ഞ ഏപ്രില്‍ 24 നാണ് ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റില്‍ മോഷണശ്രമം നടന്നത്. 900 ഏക്കറുള്ള ആ ഭൂമി കൈക്കലാക്കാനുള്ള ശശികലയുടെ ശ്രമമായിരുന്നു അതിനുപിന്നില്‍ എന്നാണ് പറയപ്പെടുന്നത്. ഒരു ഗാര്‍ഡിനെ കൊല്ലുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തതിനുശേഷമാണ് കടുത്ത സുരക്ഷാവലയത്തിനുള്ളില്‍ സ്ഥിതി ചെയ്തിരുന്ന എസ്‌റ്റേറ്റില്‍ കൊളളക്കാര്‍ പ്രവേശിച്ചത്. മോഷണശ്രമത്തില്‍ പോലീസ് സംശയിക്കുന്ന പ്രധാനിയായ സി കനകരാജ് എന്നയാള്‍ അഞ്ച് വര്‍ഷത്തോളം ജയയുടെ ഡ്രൈവറായിരുന്നയാളാണ്. എന്നാല്‍ ഞെട്ടിക്കുന്ന രീതിയില്‍ ഏപ്രില്‍ 28 ന് സേലത്ത് നടന്ന വാഹനാപകടത്തില്‍ കനകരാജ് കൊല്ലപ്പെട്ടു. മാത്രമല്ല, മോഷണശ്രമത്തില്‍ കനകരാജിന്റെ കൂടെയുണ്ടായിരുന്നയാള്‍ എന്ന് സംശയിക്കുന്ന സയനും അതേദിവസം അപകടത്തില്‍ പെട്ടു. ആ അപകടത്തില്‍ സയന്റെ ഭാര്യയും മകളും മരിക്കുകയും ചെയ്തിരുന്നു. മോഷണശ്രമത്തിലെ പ്രധാനികള്‍ മരിച്ചെങ്കിലും ബാക്കിയുള്ളവരെ ഉടന്‍ അറസ്റ്റ് ചെയ്ത് കേസ് തെളിയിക്കുമെന്നാണ് പോലീസ് പറയുന്നത്. കോടനാട് നടന്ന മോഷണശ്രമത്തിന് അഞ്ച് ദിവസം മുമ്പ് ഏപ്രില്‍ 19 ന് ശിരുത്താവൂരിലെ ജയലളിതയുടെ ബംഗ്ലാവില്‍ നിന്ന് രാത്രി തീയും പുകയും ഉയര്‍ന്നതായും വാര്‍ത്തകള്‍ പുറത്തുവന്നു. എന്നാല്‍ ജോലിക്കാര്‍ കരിയില കത്തിച്ചതിന്റെ തീയും പുകയുമായിരുന്നു അതെന്ന വിശദീകരണവും ആളുകളില്‍ സംശയം ജനിപ്പിക്കുന്നുണ്ട്. മറീന ബീച്ചില്‍ ജയലളിത അന്ത്യവിശ്രമം കൊള്ളുന്നിടത്ത് കാവല്‍ നില്‍ക്കുന്നവര്‍ക്കും സ്വസ്ഥതയില്ലത്രേ.

ഇരുപതിലധികം ആളുകളാണ് മാറിമാറി കാവല്‍ നില്‍ക്കുന്നത്. എന്താണെന്നറിയല്ല, ഇവിടെ ജോലി ആരംഭിച്ചതില്‍ പിന്നെ രോഗങ്ങള്‍ വിട്ടുമാറുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. പിന്നീട് മേയ് എട്ടിന് സംസ്ഥാനത്തെ ആരോഗ്യ മന്ത്രിയുടെ സഹായി സംശയാസ്പദമായ രീതിയില്‍ മരണപ്പെട്ടതും ആളുകളില്‍ ഭീതിയുളവാക്കുന്നു. പോയസ് ഗാര്‍ഡനിലെ അന്തേവാസികള്‍ കേള്‍ക്കുന്ന അപശബ്ദങ്ങളാണ് അടുത്തത്. ജയയുടെ പ്രേതം അവരെ നശിപ്പിക്കാന്‍ ശ്രമിച്ച ശത്രുക്കളോട് പ്രതികാരം വീട്ടിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ എന്നാണ് പ്രചരിക്കുന്ന മറ്റൊരു വാര്‍ത്ത. ശശികല ജയിലില്‍ പോയതും മോഷണശ്രമം നടത്തിയവര്‍ കൊല്ലപ്പെട്ടതും അതില്‍ ചിലത് മാത്രമാണെന്നാണ് ചിലരെങ്കിലും വിശ്വസിക്കുന്നത്. 90 കോടിയോളം വരുന്ന ജയലളിതയുടെ സ്വത്ത് ആര്‍ക്കവകാശപ്പെട്ടതാണ് എന്നതിലുള്ള വ്യക്തതയില്ലായ്മയാണ് തമിഴ്‌നാട്ടില്‍ ഒന്നിനുപുറകേ ഒന്നായി അരങ്ങേറുന്ന ഈ അനിഷ്ട സംഭവങ്ങള്‍ക്ക് കാരണമാവുന്നതെന്നാണ് കരുതപ്പെടുന്നത്. ഇത് സ്വന്തമാക്കാന്‍ താത്പര്യപ്പെടുന്നവര്‍ കാര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കാന്‍ പടച്ചുവിടുന്ന കഥകളാണിതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിശദമാക്കുന്നത്. ഏതായാലും ഒരു കാര്യമുറപ്പാണ് മരണശേഷവും പിടികൊടുക്കാതെ തമിഴ്ജനതയുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്നത് ജയലളിത എന്ന കടങ്കഥ തന്നെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ്.  (9 minutes ago)

ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം  (23 minutes ago)

ആ കാഴ്ച കണ്ടു നിന്നവരെ കണ്ണീരിലാഴ്ത്തി...  (41 minutes ago)

ജയിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു... ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷയില്‍ ജയിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞതോടെ ചെറിയ മാറ്റം വരുത്തി.  (51 minutes ago)

‌‌‌ഒരു പെണ്ണിന്റെ ജീവൻ !!വീണ ജോർജിനെ തെറിവിളിച്ച് ജനം  (1 hour ago)

പട്ടാപ്പകൽ വയോധികയുടെ കൈ മുറിച്ച് സ്വർണ വള  (1 hour ago)

ഓഹരി വിപണി  (1 hour ago)

സംസ്ഥാനത്ത് ഒരുമാസം 24 കോടി യൂണിറ്റ് വൈദ്യുതിയുടെ കുറവാണ് ഉണ്ടാകുക...  (1 hour ago)

സ്വര്‍ണവിലയിൽ വർദ്ധനവ്  (2 hours ago)

ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്  (2 hours ago)

മുപ്പതു വർഷത്തിലേറെയായി യു.എസ് ആണവ പരീക്ഷണം നടത്താതിരിക്കുമ്പോൾ  (2 hours ago)

നിയമസഭ തെര‍ഞ്ഞെടുപ്പോടെ രണ്ടിലൊന്ന്... ശശി തരൂര്‍ കോണ്‍ഗ്രസിന് തലവേദനയാകുന്നു, അദ്വാനിയെ പുകഴ്ത്തിയ ശശി തരൂരിന് വിമര്‍ശനം; പിന്നാലെയുള്ള വിശദീകരണത്തിലും കോണ്‍ഗ്രസിന് 'കുത്തൽ', താക്കീതുമായി പാര്‍ട്ടി  (3 hours ago)

ഭോപ്പാലിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു...  (3 hours ago)

കൂറ്റൻ കുടിവെള്ള ഫീഡർ ടാങ്കിന്റെ ഭിത്തി തകർന്ന നിലയിൽ  (3 hours ago)

യുവതി അണുബാധയെ തുടർന്ന് മരിച്ചെന്ന ....  (4 hours ago)

Malayali Vartha Recommends