ടോമിന്‍ തച്ചങ്കരിക്ക് തരത്തിനൊത്ത മറുപടി നല്‍കി ടിപി സെന്‍കുമാര്‍; സെന്‍കുമാറിന്റെ മറുപടി തച്ചങ്കരിയുടെ ജൂനിയറിലൂടെ

പോലീസിന്റെ ഭരണ തലത്തിലും പിടിവലി അവസാനിക്കുന്നില്ല. സുപ്രീം കോടതി ഉത്തരവിലൂടെ കേരളത്തിന്റെ ഡിജിപി സ്ഥാനത്തേക്ക് ടിപി സെന്‍കുമാര്‍ വന്നപ്പോള്‍ അതിനെ പ്രതിരോധിക്കാനാണ് എഡിജിപിയായി ടോമിന്‍ തച്ചങ്കരിയെ സര്‍ക്കാര്‍ നിയമിച്ചത്. ഈ മാസം അവസാനം സര്‍വീസില്‍ നിന്ന് സെന്‍കുമാര്‍ വിരമിക്കുമെങ്കിലും സര്‍ക്കാരും സെന്‍കുമാറും ഒട്ടും യോജിച്ചല്ല മുന്നോട്ട് നീങ്ങുന്നത്.
സെന്‍കുമാറിനെ നിരീക്ഷിക്കാനെന്ന പോലെ സര്‍ക്കാര്‍ നിയോഗിച്ച ടോമിന്‍ തച്ചങ്കരി സെന്‍കുമാറിനെ മറികടന്ന് പല തീരുമാനങ്ങളും എടുത്തിരുന്നു. സെന്‍കുമാര്‍ ഡിജിപി ആയപ്പോഴും പല തരത്തിലുള്ള നടപടികള്‍ക്കും സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. അതില്‍ ഏറ്റവും അവസാനത്തെ നടപടി ആയിരുന്നു വര്‍ഷങ്ങളായി സെന്‍കുമാറിനൊപ്പം തുടരുന്ന എഎസ്‌ഐയെ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവിനെ അംഗീകരിക്കാന്‍ സെന്‍കുമാര്‍ ഇത് വരെ തയ്യാറായിട്ടില്ല.
സെന്‍കുമാറിനെ ഒഴിവാക്കി പൊലീസ് ആസ്ഥാനത്ത് വാട്‌സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കി സമീപനം വ്യക്തമാക്കിയ ടോമിന്‍ തച്ചങ്കരിക്ക് സെന്‍കുമാര്‍ നല്‍കിയ മറുപടി ആണ് ഇപ്പോള്‍ പ്രഖ്യാപിച്ച നടപടി.
കേരള പൊലീസ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി സെന്‍കുമാര്‍ തന്റെ നിലപാടും വ്യക്തമാക്കി. തച്ചങ്കരിക്ക് പകരം ജൂനിയര്‍ കൂടിയായ ബി സന്ധ്യക്കാണ് സൊസൈറ്റിയുടെ ചുമതല നല്‍കിയിരിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടക്കുന്ന സൊസൈറ്റിയുടെ അദ്ധ്യക്ഷ സ്ഥാനം സാധാരണ ഹെഡ്ക്വാര്‍ടേഴ്‌സ ഐജിക്കാണ് ലഭിക്കാറുള്ളത്. എന്നാല്‍ ഈ സ്ഥിരം ഏര്‍പ്പാടിനെ മറികടന്നാണ് ബി സന്ധ്യയെ സെന്‍കുമാര്‍ നിയമിച്ചത്. ഹെഡ്ക്വാര്‍ടേഴ്‌സ് ഐജി എന്ന നിലക്ക് തച്ചങ്കരിക്ക് സൊസൈറ്റിയുടെ കണ്‍വീനര്‍ സ്ഥാനം ലഭിക്കും.
https://www.facebook.com/Malayalivartha

























