ഐക്യരാഷ്ട്ര സഭയുടെ അരങ്ങില്‍ മുക്കുവരുടെ ശബ്ദമുയരുന്നു

ജൂണ്‍ 5 മുതല്‍ 9 വരെ ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനമായ ന്യൂയോര്‍ക്കില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഓഷ്യന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാനും പ്രഭാഷണം നടത്തുവാനുമായി ഒരുങ്ങുകയാണ് ഫ്രണ്ട്‌സ് ഓഫ് മറൈന്‍ ലൈഫ് പ്രവര്‍ത്തകരായ റോബര്‍ട്ട്പനിപ്പിള്ളയും ഡോ ജോണ്‍സണ്‍ ജമന്റും ലിസ്ബാ യേശുദാസനും. പത്താം തരം വരെ മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള ആളാണ് റോബര്‍ട്ട്. എന്നാല്‍ കടലറിവുകള്‍കൊണ്ട് കേരളത്തിലെ ഏത് സമുദ്രഗവേഷണ സ്ഥാപനങ്ങളെയും വെല്ലുന്ന തരത്തില്‍ ഒരു റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ഉണ്ടാക്കിയെടുത്തിരിക്കുകയാണ് ഈ സാധാരണക്കാരനായ മുക്കുവന്‍.
ഡോ ജോണ്‍സണ്‍ ജമെന്റ ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റി ഓഫ് നോര്‍താംപ്ടണില്‍ നിന്നും ഡോക്ടറേറ് നേടുകയും മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ പോഷക പ്രവര്‍ത്തകനായി സേവനം ചെയ്തുകൊണ്ട് ലോകവേദികളില്‍ മുക്കുവരുടെ കഴിവുകളും പ്രെശ്‌നങ്ങളും തുറന്നുകാട്ടുന്ന യൂ.എന്‍ കോണ്‍ട്രിബ്യുട്ടിങ് എഡ്യുക്കേഷണലിസ്റ്റുമാണ്. ലിസ്ബാ യേശുദാസ് തുമ്പ സെന്റ്.സേവിയേഴ്‌സ് കോളേജിലെ അധ്യാപികയും മുക്കുവ ഭാഷയെക്കുറിച്ച് ഗവേഷണം നടത്തുന്നു ഇവര്‍ ഇന്ന് ന്യൂയോര്‍ക്കിലേക്ക് തിരിക്കുകയാണ് .
കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട രണ്ട് എന്‍ .ജി .ഓകളില്‍ ഒന്ന് വലിയതുറ കേന്ദ്രമായുള്ള ഫ്രണ്ട്‌സ് ഓഫ് മറൈന്‍ ലൈഫാണ്. കടലിനെ സംരക്ഷിക്കുവാന്‍വേണ്ടി പഠനങ്ങള്‍ നടത്തേണ്ടവര്‍തന്നെ സമുദ്ര ചൂഷണത്തിന് കൂട്ടുനില്‍ക്കുമ്പോള്‍ കടലിന്റെയും കടലിനെ ഉപജീവനമാക്കിയവരുടെയും തുറന്ന വാക്കുകളാണ് ലോകത്തോട് ഇവര്‍ പറയാനിരിക്കുന്നത്. പാരമ്പര്യമായി പ്രകൃതിക്കിണങ്ങിയ സുസ്ഥിര മത്സ്യബന്ധനം നടത്തുന്ന മുക്കുവരുടെ മത്സ്യബന്ധനരീതി ഈ കോണ്‍ഫറന്‍സില്‍ എടുത്തുകാട്ടും. ഇവരുടെ ഈ വലിയ ഉദ്യമത്തിന് ആശംസകള്‍ നേരുകയാണ് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും.
https://www.facebook.com/Malayalivartha

























