ഷൊര്‍ണൂര്‍ നിയോജക മണ്ഡലത്തില്‍ തിങ്കളാഴ്ച ബിജെപി ഹര്‍ത്താല്‍

ഷൊര്‍ണൂര്‍ നിയോജക മണ്ഡലത്തില്‍ തിങ്കളാഴ്ച ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഷൊര്‍ണൂര്‍ നഗരസഭയില്‍ വാര്‍ഡുകളിലേക്കുള്ള ഫണ്ടില്‍ വിവേചനം കാണിച്ചെന്ന് ആരോപിച്ച് റോഡ് ഉപരോധിച്ച ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍.
വികസന പ്രര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് ബിജെപി കൗണ്‍സിലര്‍മാര്‍ നിരാഹാരവും കുത്തിയിരിപ്പ് സമരവും നടത്തിവരുകയാണ്. സമരത്തില്‍ പങ്കുചേര്‍ന്നാണ് ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചത്.ഏറെനേരം ഗതാഗതം തടസ്സപ്പെട്ടതോടെ പോലീസ് ഉപരോധം നടത്തിയവരെ അറസ്റ്റ് ചെയ്ത് നീക്കി. ഇതില്‍ പ്രതിഷേധിച്ചാണ് തിങ്കളാഴ്ച ഹര്‍ത്താലിന് ബിജെപി ആഹ്വാനം ചെയ്തത്.
https://www.facebook.com/Malayalivartha

























