ലൈംഗിക പീഡനത്തിനിരയായ 82കാരി മരിച്ചു

കൊല്ലത്ത് ലൈംഗിക പീഡനത്തിനിരയായ വൃദ്ധ മരിച്ചു. കൊല്ലം ചവറയിലാണ് ലൈഗിക പീഡനത്തിനിരയായ വൃദ്ധ മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ചാണ് 82കാരി മരിച്ചത്.
കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തിലാണ് വൃദ്ധ ലൈംഗിക പീഡനത്തിനിരയായതെന്നാണ് കരുതുന്നത്. പോസ്റ്റുമോര്‍ട്ടത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്.
തിരുവനന്തപുരം പേട്ട പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതെസമയം സംഭവത്തെ കുറിച്ച് ഡിജിപി അന്വേഷിക്കുമെന്ന് അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
https://www.facebook.com/Malayalivartha