സൈനിക മേധാവിയെ നിയമിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍, മോഡിക്കെതിരെ അന്വേഷണമാവാം

പുതിയ കരസേനാ മേധാവിയെ നിയമിക്കാനുളള കേന്ദ്രസര്‍ക്കാരിന്റെ നീക്കം കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു. അതേസമയം എഞ്ചിനിയറായ യുവതിയെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ നിരീക്ഷിച്ച സംഭവം അന്വേഷിക്കാന്‍ ജഡ്‌ജിയെ നിയമിക്കാന്‍ കമ്മിഷന്‍ അനുമതി നല്‍കുകയും ചെയ്‌തു.
നിലവിലെ കരസേന മേധാവി ബിക്രം സിംഗിന്റെ പിന്‍ഗാമിയായി കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത് കരസേനാ ഉപമേധാവി ലെഫ് ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗിനെയാണ്. ജൂലായ് 31 നാണ് ബിക്രം സിംഗ് വിരമിക്കുന്നത്. സാധാരണ നിലവിലുളള മേധാവി വിരമിക്കുന്നതിന് മൂന്ന് മാസം മുമ്പേ ബിക്രം സിംഗിനെ നിയമിച്ചിരുന്നു. എന്നാല്‍ കരസേന മേധാവിയെ നിയമിക്കുന്നതിനെതിരെ ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.
മോഡിക്കുവേണ്ടി ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ യുവതിയെ നിരീക്ഷിച്ച സംഭവം അലഹബാദ് ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് ശ്രീവാസ്‌തവയാകും അന്വേഷിക്കുക. ജഡ്‌ജിയെ നിയമിക്കാനുളള തീരമാനം കേന്ദ്ര മന്ത്രിസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് എടുത്തതാണെന്നും അത് നടപ്പാക്കുന്നത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമല്ലെന്നും കമ്മീഷന്‍ വിലയിരുത്തി. ജുഡീഷ്യല്‍ കമ്മീഷനെ മേയ് 16 മുമ്പ് പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞദിവസം കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha