വയനാട്ടില്‍ നിര്‍ബന്ധിച്ച് കുടിയൊഴിപ്പിക്കല്‍, സ്ഥലത്ത് സംഘര്‍ഷാവസ്ഥ

വയനാട്ടിലെ ഹാരിസണ്‍ ഭൂമിയില്‍നിന്ന് കുടിയിറക്കപ്പെട്ടവര്‍ക്ക് വീണ്ടും പീഡനം. മേപ്പാടിയിലും അരിപറ്റയിലും ദുരിതാശ്വാസ ക്യാമ്പില്‍നിന്ന് കുടുംബങ്ങളെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കുകയാണ്. ഇവര്‍ക്ക് വീടുണ്ടെന്ന വില്ലേജ് ഓഫീസര്‍ നല്‍കിയ തെറ്റായ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. ടിഒഴിപ്പിക്കുന്നതിനിടെ സ്ത്രീയുടെയും യുവാവിന്റെയും ആത്മഹത്യാ ശ്രമം. അരിപ്പറ്റയില്‍ ശരീരത്തില്‍ സ്ത്രീ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ചപ്പോള്‍ യുവാവ് മരത്തിന് മുകലില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കുകയാണ്. യുവതിയുടെ ആത്മഹത്യ ശ്രമം പോലീസ് ഇടപെട്ട് തടഞ്ഞു.
സ്ഥലത്ത് സംഘര്‍ഷാവസ്ഥ നലനില്‍ക്കുകയാണ്. സിപിഎം പ്രവര്‍ത്തകര്‍ പോലീസിനെതിരെ ശക്തമായ പ്രതിരോധമാണ് നടത്തുന്നത്. സിപിഎമ്മിന്റെ നേതൃത്വത്തിലാണ്അരിപറ്റയില്‍ ഭൂസമരം നടക്കുന്നത്. ജില്ലയിലെ ഒട്ടുമിക്ക വില്ലേജോഫീസര്‍മാരും സ്ഥലത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha