തിരുവനന്തപുരത്ത് ബസുകള്‍ കൂട്ടിയിടിച്ച് 37 പേര്‍ക്ക് പരിക്ക്

മണ്ണന്തലയില്‍ കെ.എസ്.ആര്‍.ടി.സി യുടെ രണ്ട് ബസുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് 37 പേര്‍ക്ക് പരിക്കറ്റു. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എട്ടരയോടെ മണ്ണന്തല മരുതൂര്‍ അരിവിയോടിന് സമീപം വച്ചായിരുന്നു അപകടം. കിളിമാനൂര്‍ ഡിപ്പോയിലെ ലോ പ്‌ളോര്‍ ബസും എതിരെ വന്ന കിളിമാനൂര്‍ ഡിപ്പോയിലെ തന്നെ ഫാസ്റ്റ് പാസഞ്ചര്‍ ബസുമാണ് കൂട്ടിയിടിച്ചത്. ഒരു സ്‌കൂട്ടറിനെ ഓവര്‍ടെക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടമെന്ന് മണ്ണന്തല പോലീസ് പറഞ്ഞു.
തിരുവനന്തപുരത്ത് നിന്നും കിളിമാനൂരിലേക്ക് പോകുകയായിരുന്ന ഫാസ്റ്റും വെമ്പായത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേയ്‌ക്ക് വരികയായിരുന്ന ലോ പ്‌ളോര്‍ ബസുമാണ് കൂട്ടിയിടിച്ചത്. രണ്ട് ബസിലേയും ഡ്രൈവര്‍മാര്‍ക്ക് പരിക്കുണ്ട്. വിവരമറിഞ്ഞ് പാഞ്ഞെത്തിയ മണ്ണന്തല പോലീസാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ സംവിധാനമൊരുക്കിയത്. പോലീസ് വാഹനങ്ങള്‍ക്ക് പുറമേ സ്വകാര്യ വാഹനങ്ങളിലുമായാണ് പരിക്കേറ്റവരെ മാറ്റിയത്.
https://www.facebook.com/Malayalivartha