വയനാട്ടില്‍ വീണ്ടും കുടിയിറക്കല്‍; മാവോയിസ്റ്റ് സാന്നിധ്യം ശക്തമാക്കും

മുത്തങ്ങക്ക് പിന്നാലെ വയനാട്ടില്‍ വീണ്ടും ഭൂകലാപത്തിന് വഴിയൊരുക്കുന്നു. ഹാരിസണ്‍ ഭൂമിയില്‍ കുടിയേറിയവരെ ദുരിതാശ്വാസകേന്ദ്രത്തില്‍ നിന്നും ഒഴിവാക്കാനാണ് ജില്ലാഭരണകൂടത്തിന്റെ ശ്രമം. 16 വര്‍ഷമായി ഭൂസമരരംഗത്തുളളവരെയാണ് സര്‍ക്കാര്‍ ഒഴിപ്പിക്കുന്നത്. നേരത്തെ ഇവരെ ഹാരിസണില്‍ നിന്നും ഒഴിപ്പിച്ച് മേപ്പാടി എല്‍.പി.സ്‌കൂളിലെ ക്യാമ്പിലാക്കിയിരുന്നു. ഇപ്പോള്‍ മേപ്പാടി സ്‌കൂളില്‍ നിന്നും ഒഴിപ്പിക്കുന്നു. ഇവര്‍ക്ക് വീടുണ്ടെന്ന വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വില്ലേജ് ഓഫീസര്‍മാരുടെ അഴിമതി കേരളത്തില്‍ പ്രസിദ്ധമായി. സര്‍ക്കാരിന്റെ പുതിയ നടപടി വയനാട്ടിലെ മാവോയിസ്റ്റ് സാന്നിദ്ധ്യം കൂടുതല്‍ ശക്തമാക്കും.
വയനാട്ടില്‍ ഇതിനകം പിടിമുറുക്കിയ മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന ഏറ്റവും പ്രധാന വിഷയം ഭൂപ്രശ്‌നമാണ്. ഭൂമിയില്ലാത്തവര്‍ക്കൊക്കെ ഭൂമി നല്‍കണമെന്നാണ് മാവോയിസ്റ്റുകളുടെ ആവശ്യം. വയനാട്ടില്‍ ഇവര്‍ താവളമുറപ്പിക്കാന്‍ കാരണം ഭൂദാരിദ്ര്യമാണെന്ന് സര്‍ക്കാരിനറിയാം.
അതേസമയം ഹരിത എം.എല്‍.എ എന്ന നിലയില്‍ ശ്രദ്ധേയനായ എം.പി ശ്രേയസ്‌കുമാറിന്റെയും അദ്ദേഹത്തിന്റെ പിതാവിന്റെയും പേരില്‍ ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ ഭൂമിയുണ്ടെന്ന ആരോപണവും വയനാട്ടില്‍ ശക്തമാണ്. ഇവര്‍ ഭൂമി കൈയടക്കുമ്പോള്‍ പാവപ്പെട്ട ആദിവാസികള്‍ക്ക് നല്‍കാന്‍ സര്‍ക്കാരിന്റെ കൈവശം ഭൂമിയില്ലെന്ന ആരോപണവും മാവോയിസ്റ്റ് പിന്തുണയുളള സന്നദ്ധസംഘടനകള്‍ ഉയര്‍ത്തുന്നു.
ഹാരിസണ്‍ എസ്റ്റേറ്റ് ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ ഭൂമി കൈവശം വയ്‌ക്കുന്നുണ്ടെന്ന ആരോപണവും ശക്തമാണ്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ നിരവധി അന്വേഷണങ്ങളും നടന്നു. എന്നാല്‍ മാറിമാറിവരുന്ന സര്‍ക്കാരുകള്‍ ഒന്നും തന്നെ ബാരിസണിനെതിരെ നടപടി എടുക്കാന്‍ തയ്യാറല്ല.
പുതിയ സംഭവവികാസങ്ങള്‍ വയനാട്ടില്‍ മാവോയിസ്റ്റുകള്‍ക്കൊപ്പം നില്‍ക്കാന്‍ ആദിവാസികളെ പ്രേരിപ്പിക്കും. മേപ്പാടി സ്‌കൂളില്‍ കഴിയുന്നവര്‍ക്ക് വീടുണ്ടെന്ന വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട് ഹാരിസണ്‍ തയ്യാറാക്കി നല്‍കിയതാണെന്നും ആരോപണമുണ്ട്. വയനാട്ടിലെ വില്ലേജ് ഓഫീസര്‍മാര്‍ എക്കാലത്തും ഭൂമാഫിയകള്‍ക്കൊപ്പമായിരുന്നു. ലക്ഷകണക്കിന് രൂപയാണ് ഭൂമാഫിയ വില്ലേജ് അധികൃതര്‍ക്ക് കൈക്കൂലി നല്‍കുന്നത്.
ഏക്കര്‍ കണക്കിന് സ്ഥലം കൈവശം വയ്‌ക്കുന്നവരെ ഒഴിവാക്കി ഒന്നോ ഒന്നരയോ സെന്റുളള പാവങ്ങളെ കുടിയിറക്കുകയാണ് വയനാട്ടിലെ വില്ലേജ് ഓഫീസര്‍മാരുടെ ഇഷ്‌ടവിനോദം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha