പിഴയൊടുക്കി കുറ്റകൃത്യങ്ങളില്‍ നിന്നും രക്ഷപ്പെടാം, ഖജനാവും പോക്കറ്റും നിറയും! ഹാ, എന്തു സുന്ദരം!

നഗരസഭകളില്‍ ചാകര. നഗരാസൂത്രണ മന്ത്രിക്ക് ശുക്രദശ. ഇനി കേരളത്തിലെ നഗരസഭകളില്‍ ചെല്ലണമെങ്കില്‍ മുന്തിയ ഗാന്ധിമാര്‍ വെളള പോക്കറ്റില്‍ നിറയണം.
കൈക്കൂലി ഏങ്ങനെയൊക്കെ കരസ്ഥമാക്കാം എന്നാലോചിച്ച് ഗവേഷണം നടത്തുന്ന നഗരസഭക്കാര്‍ ഒടുവില്‍ കണ്ടെത്തിയ പോംവഴിയാണ് അംഗീകാരം ലഭിക്കാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുക വഴി നഗരസഭയുടെ കെട്ടിട നമ്പര്‍ ലഭിക്കാത്ത കെട്ടിടങ്ങള്‍ ക്രമപ്പെടുത്തല്‍ . എല്ലാ കൊല്ലവും ഈ നാടകം അരങ്ങേറുന്നുണ്ടെങ്കിലും ഇക്കൊല്ലം നേരത്തെയാണ് ചാകര ആരംഭിച്ചിരിക്കുന്നത്.
അനധികൃത നിര്‍മ്മാണങ്ങള്‍ ക്രമവത്‌കരിക്കുന്നതിനുളള പത്രക്കുറിപ്പ് ശനിയാഴ്‌ചത്തെ പ്രമുഖ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പിഴയോടുകൂടി അനധികൃത നിര്‍മ്മാണങ്ങള്‍ അധികൃതമാക്കാമെന്നാണ് പരസ്യം. മേയ് 13 നകം അപേക്ഷകര്‍ നഗരസഭകളില്‍ നല്‍കണം. www.townplanning.kerala.gov.in എന്ന വിലാസത്തില്‍ വിശദാംശങ്ങള്‍ ലഭ്യമാകുമെന്നാണ് സര്‍ക്കാര്‍ അറിയിപ്പ്.
അനധികൃത നിര്‍മ്മാണങ്ങളില്‍ സര്‍ക്കാര്‍ പുറമ്പോക്കില്‍ നിര്‍മ്മിച്ച കെട്ടിടങ്ങളും ഉള്‍പ്പെടും. ഒരു നിലകെട്ടിടത്തിന് അനുമതിവാങ്ങിയ ശേഷം മൂന്നു നിലകള്‍ നിര്‍മ്മിക്കുന്നതും ഉള്‍പ്പെടും. ഇതിനുപുറമേ റോഡുകളിലേക്കും പൊതുസ്ഥലങ്ങള്‍ കൈയേറിയും നടത്തുന്ന നിര്‍മ്മാണങ്ങളും ഉള്‍പ്പെടും.
വ്യവസ്ഥകള്‍ പാലിക്കുന്ന നിര്‍മ്മാണമാണെങ്കില്‍ പോലും നഗരസഭകളില്‍ കൈക്കൂലി നല്‍കാതെ നമ്പര്‍ ലഭിക്കുകയില്ല. ഉദ്ദ്യേഗസ്ഥര്‍ പ്ലാന്‍ കാണണമെങ്കില്‍ ഓരോരുത്തര്‍ക്കും 1000 രൂപ വീതം നല്‍കണം. അനധികൃത നിര്‍മാണമാണെങ്കില്‍ ആയിരവും രണ്ടായിരവും പോരാ. അന്‍പതിനായിരമാണ് മിനിമം ചാര്‍ജ്. കെട്ടിടനിര്‍മ്മാണത്തിലെ അപാകതകള്‍ അനുസരിച്ച് കൈക്കൂലി വര്‍ധിച്ചുകൊണ്ടിരിക്കും.
ദേശീയപാതകളില്‍ നിര്‍മ്മിക്കുന്ന ഇരുനിലകെട്ടിടങ്ങളുടെ അപാകത തീര്‍ക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സമീപിക്കണം. സര്‍ക്കാര്‍ തലമെത്താന്‍ മന്ത്രിയെ കാണുംപടി കാണണം. മന്ത്രിക്ക് ഫയല്‍ പോകുമ്പോള്‍ ഗാന്ധി കൈയില്‍ കിട്ടിയാല്‍ അദ്ദേഹം എഴുന്നേറ്റ് നിന്ന് ഒപ്പിടും.
തെറ്റ് അറിഞ്ഞുകൊണ്ട് ചെയ്‌ത ശേഷം തെറ്റ് പരിഹരിക്കുന്ന സംവിധാനം കേരളത്തില്‍ മാത്രമാണുളളത്. പിഴ നല്‍കിയാല്‍ തെറ്റ് തെറ്റല്ലാതായി മാറും എന്ന അറിവും രസകരമാണ്. പോലീസ് കേസുകളില്‍ കൂടി ഇത്തരമൊരു സംവിധാനം കൊണ്ടുവരാമെങ്കില്‍ കുറ്റവാളികള്‍ക്കെല്ലാം പിഴയൊടുക്കി രക്ഷപ്പെടാമല്ലോ എന്നാണ് രസികന്‍മാര്‍ ചോദിക്കുന്നത്. അങ്ങനെ കേരളത്തില്‍ ഖജനാവും സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരും പോക്കറ്റുകളും വീര്‍ക്കട്ടെ. ലാല്‍സലാം!
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha