സാധാരണക്കാര്‍ക്ക് ഇരുട്ടടി, പണച്ചാക്കുകള്‍ക്ക് വെളിച്ചവും... വൈദ്യുതി കണക്ഷന്‍ നിരക്ക് കുത്തനെ കൂട്ടി, വന്‍കിടക്കാര്‍ക്കുള്ള നിരക്ക് കുറച്ചു

സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷനുള്ള നിരക്ക് കുത്തനെ കൂട്ടി. സാധാരണക്കാര്‍ക്കുള്ള കണക്ഷന്‍ നിരക്ക് കൂട്ടിയപ്പോള്‍ വന്‍കിട ഉപഭോക്താക്കളുടെ നിരക്ക് കുറയ്ക്കുകയും ചെയ്‌തു. പുതിയ ഗാര്‍ഹിക കണക്ഷന് 300 രൂപ മുതല്‍ 10,000 രൂപവരെയാണ് കൂടുന്നത്. മറ്റു കണക്ഷനുകള്‍ക്കും നിരക്ക് കൂടും. നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ നേരത്തെ വൈദ്യുതി റഗുലേറ്ററി ബോര്‍ഡ് അനുമതി നല്‍കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാല്‍ വര്‍ധന സാധ്യമായില്ല. മെയ് ഒന്നു മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും.
സാധാരണക്കാരെയാണ് നിരക്ക് പരിഷ്കാരം ഏറെ ബാധിക്കുക. പുതിയ നിരക്ക് പ്രകാരം വൈദ്യതി കണക്ഷന് ഒരുപോസ്റ്റുവേണമെങ്കില്‍ ഇനി 4,000 രൂപ അധികം നല്‍കണം. നേരത്തെ ഇത് 2,350 രൂപയായിരുന്നു. പോസ്റ്റ് വോത്ത സിംഗിള്‍ ഫേസ് കണക്ഷന് 1,850 രൂപയ്ക്ക് പകരം 2,150 രൂപയാണ് പുതുക്കിയ നിരക്ക്. 35 മീറ്റര്‍ ദൂരം വരെ പോസ്റ്റ് ഇല്ലാതെ കണക്ഷന്‍ എടുക്കാം.
എന്നാല്‍ വന്‍കിട ഗാര്‍ഹിക ഉപയോക്തക്കള്‍ക്ക് നിരക്ക് കുറയ്ക്കുകയും ചെയ്തു. അഞ്ചുകിലോവാട്ട് വരെ കണക്റ്റഡ് ലോഡുള്ള ത്രീഫേസ് കണക്ഷന്‍ എടുക്കുന്നവര്‍ക്ക് നേരത്തെ 4,600 രൂപയായിരുന്നത് 4,350 രൂപയായാണ് കുറച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha