സുധീരന് പരിഹാസം; കോണ്‍ഗ്രസിലെ വി .എസ്! സത്യം പറഞ്ഞാല്‍ ഇതാണ് കുഴപ്പം

സി. പി. എമ്മില്‍ വി എസിന്റെ സ്ഥാനം കോണ്‍ഗ്രസില്‍ വി. എം സുധീരന്‍ ഏറ്റെടുത്തിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കളുടെ പരിഹാസം. സുധീരന് ഇളകിയെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
വി. എം സുധീരനെതിരെ അരയും തലയും മുറുക്കി രംഗത്തിറങ്ങണമെന്നാണ് എ, ഐ ഗ്രൂപ്പ് ഭേദമന്യേ കോണ്‍ഗ്രസ് നേതാക്കള്‍ ഉപദേശിക്കുന്നത്. സുധീരന്റെ പോക്ക് മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടാണെന്നും ഇമേജ് ബില്‍ഡിംഗില്‍ മാത്രമാണ് അദ്ദേഹത്തിന് ശ്രദ്ധയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു.
സുധീരനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം തിരിഞ്ഞിരിക്കുകയാണ്. സുധീരന്‍ സമുദായ നേതാക്കളെ കോണ്‍ഗ്രസിനെതിരാക്കുകയാണെന്നാണ് പ്രധാന ആരോപണം. ആദ്യം എന്‍. എസ്. എസിനെ അകറ്റി. പിന്നീട് വെള്ളാപ്പള്ളിയെയും അകറ്റി. അതേ സമയം ക്രൈസ്‌തവ മതമേലധ്യക്ഷന്‍മാരെ സുധീരന്‍ അനുനയിപ്പിക്കുന്നു. കോണ്‍ഗ്രസ് പൊതുവെ ഹൈന്ദവ സമൂഹത്തിനെതിരാണെന്നും ക്രൈസ്‌തവര്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ആക്ഷേപമുണ്ട്.
വി. എസിന്റെ നിലപാടാണ് സുധീരനും പിന്‍തുടരുന്നതെന്ന ആക്ഷേപത്തിനും കാതലുണ്ട്. കാരണം വി. എസ് തന്റെ ഇമേജില്‍ നിലകൊള്ളുന്നു. ഭൂമി കച്ചവടക്കാര്‍ക്കും മദ്യമുതലാളിമാര്‍ക്കും കളളന്‍മാര്‍ക്കുമെതിരെയാണ് വി. എസിന്റെ നിലപാടുകള്‍.സുധീരനും ഇതേവഴി സഞ്ചരിക്കുന്നു. ഇമേജ് വര്‍ദ്ധിപ്പിക്കുന്ന വി. എസിന്റെ നിലപാടുകള്‍ പിണറായിയെ കള്ളനാക്കി. സൂധീരന്റെ നീക്കങ്ങള്‍ അധികം വൈകാതെ ഉമ്മന്‍ചാണ്ടിയെ പെരുങ്കള്ളനാക്കും. ഇക്കാര്യം ഉമ്മന്‍ചാണ്ടിയും ഭയപ്പെടുന്നുണ്ട്.
എന്നാല്‍ സുധീരനൊപ്പമാണ് കോണ്‍ഗ്രസിലെ സാധാരണ പ്രവര്‍ത്തകര്‍. തങ്ങളുടെ പ്രതീക്ഷയാണ് സുധീരനെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവര്‍ത്തിക്കുന്നു. അതേസമയം നേതാക്കള്‍ ഇതിനേട് യോജിക്കുന്നില്ല. ഇതേ അവസ്ഥയാണ് വി. എസിന് അദ്ദേഹത്തിന്റെ പാര്‍ട്ടിയിലുള്ളത്. വി. എസിനെതിരെ സി. പി. എമ്മില്‍ നടന്ന കലാപങ്ങള്‍ക്ക് സമാനമായ സംഭവങഅങള്‍ കോണ്‍ഗ്രസിലും അരങ്ങേറുന്നു. ആറന്മുള ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയാണ് സുധീരന്‍. സുധീരനൊപ്പം രാഹുല്‍ഗാന്ധിയുണ്ട്. വി. എസിനൊപ്പം വൃന്ദാകാരാട്ട് എന്നതു പോലെ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha