ഞെട്ടരുത്; കവടിയാര്‍ കൊട്ടാരം വളപ്പില്‍ ഒരേക്കര്‍ വില്‍ക്കാന്‍ ഉത്രാടം തിരുനാള്‍ ശ്രമിച്ചു; അഞ്ച് കോടി അഡ്വാന്‍സും വാങ്ങി

കവടിയാര്‍ കൊട്ടാര വളപ്പിലുളള ഒരേക്കര്‍ സ്ഥലം തിരവവനന്തപുരത്തെ പ്രശസ്‌തനായ മദ്യവ്യാപാരിക്ക് ബാര്‍ ഹോട്ടല്‍ തുടങ്ങുന്നതിന് വില്‍ക്കാന്‍ അന്തരിച്ച ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ടവര്‍മ്മ ശ്രമിച്ചു. കച്ചവടത്തിന്റ ഭാഗമായി മദ്യവ്യാപാരിയില്‍ നിന്നും ഉത്രാടം തിരുനാള്‍ അഞ്ചു കോടി രൂപ അഡ്വാന്‍സും വാങ്ങി. സംഭവം രാജകുടുംബാംഗങ്ങള്‍ അറിഞ്ഞതോടെ വിവാദമാവുകയും ബഹളമുണ്ടായതിനെ തുടര്‍ന്ന് ഉത്രാടം തിരുനാള്‍ അഡ്വാന്‍സ് മടക്കി നല്‍കി. പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപമുളള തന്ത്രപ്രധാനമായ സ്ഥലങ്ങളും ഇത്തരത്തിലാണ് ഉത്രാടം തിരുനാള്‍ കച്ചവടമടിച്ചത്.
കവടിയാര്‍ കൊട്ടാരത്തിന് സമീപം അമ്പലമുക്കില്‍ മദ്യവ്യാപാരിക്ക് സ്വന്തമായി ബാറുണ്ട്. ഇതിന്റെ വിപുലീകരണത്തിനുവേണ്ടിയാണ് അദ്ദേഹം ഉത്രാടം തിരുനാളില്‍ നിന്നും ഭൂമി മാങ്ങാന്‍ കരാര്‍ ഒപ്പിട്ടത്. രാജകുടുംബത്തിന് സ്വന്തമായുളള സ്ഥലം വില്‍ക്കാന്‍ ഉത്രാടം തിരുനാളിന് അധികാരമില്ല. രാജാധികാരം പോയതോടെ കൊട്ടാരവക സ്ഥലങ്ങള്‍ സ്റ്റേറ്റിന്റെ വകയായി മാറുകയാണ് പതിവ്. സ്റ്റേറ്റിന്റെ ഔദാര്യമെന്നോണമാണ് കവടിയാര്‍ രാജകുടുംബത്തിന് സ്ഥലം പതിച്ചു കിട്ടിയത്. ഇപ്രകാരം കേരളത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ രാജകുടുംബത്തിന് സ്ഥലം അനുവദിച്ചിട്ടുണ്ട്. ഇതില്‍ ചിലതൊക്കെ ആരോരുമറിയാതെ അവര്‍ വിറ്റു കാശാക്കി.
കവടിയാര്‍ കൊട്ടാരവളപ്പില്‍ സര്‍ക്കാരിനും സ്വന്തമായി സ്ഥലമുണ്ട്. എന്നാല്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തരുളള സര്‍ക്കാര്‍ ഉദ്ദ്യേഗസ്ഥര്‍ ഇത് ഏറ്റെടുത്ത് സംരക്ഷിക്കാന്‍ ശ്രമിക്കാറില്ല. കവടിയാര്‍ കൊട്ടാരത്തിലുളള സര്‍ക്കാര്‍ ഭൂമിയില്‍, സംസ്ഥാന സര്‍ക്കാര്‍ ഹാബിറ്റാറ്റ് സെന്റര്‍ തുടങ്ങാന്‍ തറക്കല്ലിട്ടെങ്കിലും ഉത്രാടം തിരുനാളിന്റെ തിര്‍പ്പ് കാരണം നടക്കാതെ പോയി. ഹാബിറ്റാറ്റ് സെന്ററിന്റെ സ്ഥലം കാടുപിടിച്ച് കിടക്കുകയാണ്. ഇവിടെ സാമൂഹിക വിരുദ്ധരുടെ താവളവുമായി മാറി.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ തൊട്ടടുത്തും മദ്യ മുതലാളിക്ക് ബാറുണ്ട്. ക്ഷേത്രത്തിനു സമീപം ബാര്‍ പാടില്ലെന്ന വ്യവസ്ഥകള്‍ മറികടന്നാണ് ബാര്‍ സ്ഥാപിച്ചിട്ടുളളത്. ഇവിടെ ശ്രീ പത്മനാഭസ്വാമിയുടെ അയലത്ത് ബാര്‍ തുടങ്ങാന്‍ സ്ഥലമെഴുതി നല്‍കിയ ഉത്രാടം തിരുനാളിനെയാണോ അതോ ബാര്‍ തുടങ്ങിയ മുതലാളിയെയാണോ നാം കുറ്റം പറയേണ്ടത്? ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപമുളള ബാറിന്റെ മാതൃകയിലാണ് കവടിയാര്‍ കൊട്ടാരം വളപ്പില്‍ ബാര്‍ ഹോട്ടല്‍ തുടങ്ങാന്‍ മദ്യമുതലാളി ആരോപിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha