അമ്മേ, തായേ ജയലളിതേ... കാപ്പാത്തുങ്കോ!

മുല്ലപ്പെരിയാര്‍ ഇനി തമിഴ്‌നാടിന്. കേരളത്തിന്റെ ചിറക് സുപ്രീംകോടതി അരിഞ്ഞു. കേരള നിയമസഭ പാസാക്കിയ ഡാം സുരക്ഷാ നിയമം സുപ്രീം കോടതി കശക്കിയെറിഞ്ഞു. ജലനിരപ്പ് 136 ല്‍ നിന്നും 142 അടിയാക്കി.
ജയിക്കുമായിരുന്ന കേസ് തോറ്റ് കൊടുത്തതിലുള്ള അരിശം തീര്‍ക്കുകയാണ് സോഷ്യല്‍ മീഡിയകളിലൂടെ മലയാളികള്‍ .
കുറെക്കാലമായി കേരളത്തില്‍ നിന്നും മുല്ലപെരിയാര്‍ കേസു നടത്താല്‍ ഡല്‍ഹിയില്‍ അലഞ്ഞു തിരിയുന്ന മറ്റവന്‍മാരുടെ ഉടുതുണി പറിക്കണമെന്നാണ് ഒഒരു കൂട്ടരുടെ വാദം. മുല്ലപെരിയാര്‍ പൊട്ടും പൊട്ടും പൊട്ടും എന്ന് പറഞ്ഞ് നമ്മളെ കുറെക്കാലം വിഡ്ഡിയാക്കിയ മന്ത്രിയുടെ രാജി എഴുതിവാങ്ങണം. കേരളത്തില്‍ നിന്നും കേന്ദ്രമന്ത്രിസഭയില്‍ മന്ത്രിപദം അലങ്കരിക്കുന്ന സര്‍വാഭരണീയരെ ആം ആദ്‌മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം ഉപയോഗിച്ച് നേരിടണം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ സെക്രട്ടറിയേറ്റില്‍ നിന്നും ഇറക്കിവിട്ട് ഗണപതിഹോമം നടത്തണം. അങ്ങനെ നീങ്ങുന്നു കമന്റുകള്‍ ...
സുപ്രീം കോടതി വിധിയില്‍ ജയിച്ചത് തമിഴ്‌നാട്. കേരളത്തിന് ആശ്വസിക്കാന്‍ പോയിട്ട് ശ്വസിക്കാന്‍ പോലും വായുവില്ല. എന്‍.കെ.പ്രേമചന്ദ്രന്‍ യു.ഡി.എഫില്‍ അല്ലായിരുന്നെങ്കില്‍ കാണാമായിരുന്നു!
കഴിയുമെങ്കില്‍ കേരള സംസ്ഥാനത്തെ കഴിവുളള മുഖ്യമന്ത്രിമാര്‍ ഭരിക്കുന്ന മറ്റേതെങ്കിലും സംസ്ഥാനവുമായി കൂട്ടിച്ചേര്‍ക്കണം.
ഡാമിന് സുരക്ഷാപ്രശ്‌നങ്ങളില്ലെന്നാണ് സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്. അപ്പോള്‍ സുരക്ഷാപ്രശ്‌നമുണ്ടെന്ന് പറഞ്ഞ് ഡാമിലെ വെളളം മുഴുവന്‍ ഒഴുക്കി കളഞ്ഞ മന്ത്രിക്ക് എന്തിന്റെ കേടായിരുന്നു? ചുണയുണ്ടെങ്കില്‍ അദ്ദേഹം രാജിവച്ച് മലമടക്കിലേക്ക് വണ്ടികയറണമെന്നാണ് പൊതുവേയുള്ള അഭിപ്രായം.
കേരള നിയമസഭയിലെ 140 സാറന്‍മാരെയും സുപ്രീം കോടതി ഒന്നുമല്ലാതാക്കി. കഴിഞ്ഞ പത്തുകൊല്ലം കേന്ദ്രം ഭരിച്ചത് സോണിയാഗാന്ധിയാണ്. എ.കെ ആന്റണി മുതല്‍ തരൂര്‍ വരെ മന്ത്രിമാരായിരുന്നു. നമ്മുടെ സംസ്ഥാനത്തിന് വേണ്ടി ചെറുവിരല്‍ അനക്കാത്ത ഈ സുഖലോലുപരെ എന്തു ചെയ്യണമെന്ന് കേരളീയര്‍ തീരമാനിക്കണം.
മുല്ലപെരിയാര്‍ കേസില്‍ കേരളം ഒഴുക്കിയ പണം എത്രയാണെന്നതിനെ കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണം. മുല്ലപെരിയാറിലെ കേരളസര്‍ക്കാര്‍ ഫലുകളെല്ലാം തമിഴ്‌നാടിന്റെ കൈയിലുണ്ട്. കിട്ടിയത് കേരള സെക്രട്ടറിയില്‍ നിന്നും ഫയലുകള്‍ കൊണ്ടുപോയപ്പോള്‍ നമ്മുടെ ഇന്റലിജന്‍സുകാര്‍ ഒന്നുമറിഞ്ഞില്ല. ഇതാണ് കേരളം.
ഇടുക്കിയിലെ പാപങ്ങള്‍ക്കൊപ്പം കണ്ണീരൊഴുക്കാം. സുപ്രീംകോടതിയില്‍ പുന പരിശോധനാഹര്‍ജി ഫയല്‍ ചെയ്യുമെന്നാണ് ആഭ്യന്തരമന്ത്രി പറയുന്നത്. നേരാവണ്ണം കേസു നടത്താന്‍ കഴിയാത്തവരാണ് പുനപരിശോധനാ ഹര്‍ജി നല്‍കുന്നത്.
തമിഴ്‌നാടിനുവേണ്ടിയാണ് കേരളത്തിലെ ഭരണപുംഗവന്‍മാര്‍ നിലകൊളളുന്നത്. ഇവിടത്തെ ഭരണാധികാരികള്‍ക്ക് തമിഴ്‌നാടിന്റെ പണം വേണം. ഇവര്‍ക്കെല്ലാം തമിഴ്‌നാട്ടില്‍ ഏക്കര്‍ കണക്കിന് ഭൂമിയുണ്ട്. പ്രേമചന്ദ്രന്‍ ഒഴിച്ചുളള എല്ലാ ജലവിഭവമന്ത്രിമാരും തമിഴ്‌നാട്ടില്‍ നിന്നും കൈക്കൂലി വാങ്ങിയിരുന്നു. ഇതെല്ലാം പരസ്യമായ രഹസ്യമാണ്.
അമ്മേ, തായേ, ജയലളിതേ... കാപ്പത്തുങ്കോ!
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha